പത്തനംതിട്ട: ശബരിമലയില്‍ ആദ്യമായി നടപ്പാക്കുന്ന സൗരോര്‍ജ വൈദ്യുതി പദ്ധതിയുടെ ഉദ്ഘാടനം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ നിര്‍വഹിച്ചു. ശബരി ഗെസ്റ്റ് ഹൗസിന്റെ മുകളിലാണ് സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് സൗരോര്‍ജ വൈദ്യുതി പദ്ധതിക്ക് തുടക്കംകുറച്ചത്.
പദ്ധതിയിലൂടെ എട്ട് കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാന് കഴിയും. ചെന്നൈ കുമരന് സില്‍ക്സാണ് പദ്ധതിക്ക് ആവശ്യമായ അഞ്ചുലക്ഷം രൂപ സ്പോണ്സര് ചെയ്തത്. അടുത്തഘട്ടത്തില്‍ പദ്ധതി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.