പത്തനംതിട്ട: ഖരമാലിന്യ പരിപാലന സംസ്കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പുവരുത്താനുള്ള ഒന്നാംഘട്ടമായ അടിയന്തരഘട്ട പ്രവർത്തനങ്ങളും ജനപങ്കാളിത്തത്തോടെയുള്ള കാമ്പയിനും തിങ്കളാഴ്ച പൂര്‍ത്തിയാകും. ഒന്നാംഘട്ട സമാപനമായ തിങ്കളാഴ്ച ഹരിതസഭ ഗ്രാമ, നഗരസഭതലത്തിൽ സംഘടിപ്പിക്കും. തുടര്‍ന്ന് പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട് സോഷ്യൽ ഓഡിറ്റിന് സമര്‍പ്പിക്കും. ഖരമാലിന്യ പരിപാലന സംസ്കരണ ചട്ടങ്ങളുടെ നടത്തിപ്പ് ഉറപ്പുവരുത്താനുള്ള പ്രവര്‍ത്തനങ്ങൾ മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്.
ആദ്യഘട്ട പ്രവര്‍ത്തനങ്ങളില്‍ ജൈവ-അജൈവ മാലിന്യം 100 ശതമാനം ഉറവിടത്തിൽതന്നെ വേര്‍തിരിക്കലും ജൈവമാലിന്യ സംസ്കരണത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിൽ സംസ്കരണ യൂനിറ്റുകൾ സ്ഥാപിക്കൽ, ഉൽപാദകരുടെ പൂർണ ഉത്തരവാദിത്തത്തിൽ അല്ലെങ്കിൽ കമ്യൂണിറ്റി കമ്പോസ്റ്റിങ് യൂനിറ്റുകളെ ആശ്രയിച്ച് ജൈവ മാലിന്യങ്ങളുടെ സംസ്കരണം നടക്കുന്നുവെന്ന് ഉറപ്പാക്കൽ, ഹരിതകർമസേന വഴി 100 ശതമാനം വാതിൽപടി ശേഖരണം, മാലിന്യം തള്ളൽ കേന്ദ്രങ്ങളായി മാറിയ സ്ഥലങ്ങൾ കണ്ടെത്തി അവ മനോഹരമാക്കി പൂർണമായി വീണ്ടെടുക്കൽ, ജലാശയങ്ങളിലെ മാലിന്യം നീക്കി നീരൊഴുക്ക് പുനഃസ്ഥാപിക്കൽ എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.