പത്തനംതിട്ട: വിവിധ ഓഫിസ് സമുച്ചയങ്ങളിൽ പോർട്ടബിൾ ബയോബിൻ സ്ഥാപിച്ച് ഉറവിട മാലിന്യ സംസ്കരണത്തിന് മാതൃകയുമായി പത്തനംതിട്ട നഗരസഭ. ജില്ല ആസ്ഥാനമായ നഗരത്തിൽ നിരവധി ഓഫിസുകളാണ് സ്ഥിതി ചെയ്യുന്നത്. കലക്ടറേറ്റ്, ജില്ല പൊലീസ് മേധാവിയുടെ കാര്യാലയം, മിനി സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ സ്ഥാപിച്ച ബയോ ബിന്നുകൾ ഉദ്ഘാടനം ചെയ്തു.
ഓഫിസ് സമുച്ചയത്തോട് ചേർന്ന് പ്രത്യേകം തയാറാക്കിയ സംസ്കരണ യൂനിറ്റിൽ മാലിന്യം എത്തിച്ച് വളമാക്കി മാറ്റുന്നതാണ് പദ്ധതി. വളം നഗരസഭയുടെ ബയോപാം എന്ന ബ്രാൻഡിൽ വിൽപന നടത്തും. കലക്ടറേറ്റിൽ സ്ഥാപിച്ച ബയോബിൻ കലക്ടർ എസ്. പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ആർ. സാബു അധ്യക്ഷത വഹിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് കെ. ജാസിംകുട്ടി, ഡെപ്യൂട്ടി കലക്ടർ എസ്. ബീന തുടങ്ങിയവർ സംസാരിച്ചു. ജില്ല പൊലീസ് മേധാവിയുടെ കാര്യാലയത്തിലും മിനി സിവിൽ സ്റ്റേഷനിലും പദ്ധതിയുടെ ഉദ്ഘാടനം നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.