എസ്.എസ്.എൽ.സി: പത്തനംതിട്ട ജില്ലയിൽ 99.81 ശതമാനം വിജയം

പ​ത്ത​നം​തി​ട്ട: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ജി​ല്ല​യി​ൽ 99.81ശ​ത​മാ​നം വി​ജ​യം. വി​ജ​യ​ശ​ത​മാ​ന​ത്തി​ൽ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​മ്പ​താം​സ്ഥാ​ന​ത്താ​ണ്. പ​രീ​ക്ഷ​യെ​ഴു​തി​യ 10,213 വി​ദ്യാ​ർ​ഥി​ക​ളി​ൽ 10,194 പേ​ർ ഉ​പ​രി​പ​ഠ​ന​ത്തി​ന് യോ​ഗ്യ​ത നേ​ടി. ആ​ൺ​കു​ട്ടി​ക​ൾ- 5,247, പെ​ൺ​കു​ട്ടി​ക​ൾ- 4,947.

എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​ നേ​ടി​യ​ത്-​1,570. ഇ​തി​ൽ ആ​ൺ​കു​ട്ടി​ക​ൾ- 519, പെ​ൺ​കു​ട്ടി​ക​ൾ- 1051. പ​രീ​ക്ഷ ന​ട​ന്ന 166 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 152 എ​ണ്ണം നൂ​റു​ശ​ത​മാ​നം വി​ജ​യം കൊ​യ്തു. ഇ​തി​ൽ ഗ​വ. സ്കൂ​ൾ- 43, എ​യ്​​ഡ​ഡ്​ സ്കൂ​ൾ- 101, അ​ൺ എ​യ്​​ഡ​ഡ്​- 8. 19 കു​ട്ടി​ക​ൾ ഉ​ന്ന​ത പ​ഠ​ന​ത്തി​ന്​ അ​ർ​ഹ​ത നേ​ടി​യി​ല്ല. ജി​ല്ല​യി​ൽ പ​ത്ത​നം​തി​ട്ട, തി​രു​വ​ല്ല എ​ന്നീ ര​ണ്ട്​ വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളു​ണ്ട്.

വി​ജ​യം വി​ദ്യാ​ഭ്യാ​സ ജി​ല്ല​ക​ളി​ൽ

• പ​ത്ത​നം​തി​ട്ട വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ 3401 ആ​ൺ​കു​ട്ടി​ക​ളി​ൽ 3393 പേ​ർ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 3216 പെ​ൺ​കു​ട്ടി​ക​ളി​ൽ 3211 പേ​രും വി​ജ​യി​ച്ചു. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​- 1168. ആ​ൺ​കു​ട്ടി​ക​ൾ- 385, പെ​ൺ​കു​ട്ടി​ക​ൾ- 783. വി​ജ​യ ശ​ത​മാ​നം 99.8.

• തി​രു​വ​ല്ല വി​ദ്യാ​ഭ്യാ​സ ജി​ല്ല​യി​ൽ പ​രീ​ക്ഷ​യെ​ഴു​തി​യ​ത് 1857 ആ​ൺ​കു​ട്ടി​ക​ൾ. ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി​യ​ത് 185. 1739 പെ​ൺ​കു​ട്ടി​ക​ളി​ൽ 1736പേ​ർ വി​ജ​യി​ച്ചു. മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ്​- 402. ആ​ൺ​കു​ട്ടി​ക​ൾ- 134, പെ​ൺ​കു​ട്ടി​ക​ൾ- 268. വി​ജ​യ​ശ​ത​മാ​നം 99.83.

ക​ഴി​ഞ്ഞ വ​ർ​ഷം പ​ത്താ​മ​ത്​

വി​ജ​യ​ശ​ത​മാ​നം 99.16 ആ​യി​രു​ന്ന ക​ഴി​ഞ്ഞ വ​ർ​ഷം ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥാ​നം പ​ത്താ​മ​താ​യി​രു​ന്നു. എ​സ്. എ​സ്. എ​ൽ.​സി പ​രീ​ക്ഷ​യി​ൽ 2020 വ​രെ ജി​ല്ല സം​സ്ഥാ​ന​ത​ല​ത്തി​ൽ മു​ന്നി​ലാ​യി​രു​ന്നു. 2020ൽ ​വി​ജ​യ ശ​ത​മാ​നം 99.71 ആ​യി​രു​ന്നു.

2019 ലും ​ജി​ല്ല​ക്ക് ഒ​ന്നാം സ്ഥാ​ന​മാ​യി​രു​ന്നു. 99.34 ശ​ത​മാ​നം. അ​ന്ന് പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്ക് ന​ടു​വി​ൽ നി​ന്നാ​ണ് ജി​ല്ല അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്. പ്ര​ള​യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ പാ​ഠ​പു​സ്ത​ക​ങ്ങ​ളും നോ​ട്ടു​ബു​ക്കു​ക​ളും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളു​മെ​ല്ലാം ന​ഷ്ട​പ്പെ​ട്ടി​ട്ടും ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.

2018 ൽ 99.11 ​ശ​ത​മാ​നം വി​ജ​യം േന​ടി​യെ​ങ്കി​ലും സം​സ്ഥാ​ന​ത​ല​ത്തി​ൽ ര​ണ്ടാം സ​ഥാ​ന​മാ​യി​രു​ന്നു ജി​ല്ല​ക്ക് ല​ഭി​ച്ച​ത്. 2016 ലും 2017 ​ലും സം​സ്ഥാ​ന​ത്ത് എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ജ​യം ശ​ത​മാ​നം പ​ത്ത​നം​തി​ട്ട​ക്കാ​യി​രു​ന്നു. 2017ൽ 98.82 ​ശ​ത​മാ​ന​മാ​ന​വും 2016 ൽ 99.04 ​ശ​ത​മാ​ന​മാ​യി​രു​ന്നു വി​ജ​യം.2015 ൽ ​ര​ണ്ടാം​സ്ഥാ​ന​വും 2014 ൽ ​നാ​ലാം സ്ഥാ​ന​വു​മാ​യി​രു​ന്നു. 2013 ൽ ​ര​ണ്ടാം സ്ഥാ​നം. എ​ന്നാ​ൽ, 2012 ൽ ​സം​സ്ഥാ​ന ത​ല​ത്തി​ൽഒ​മ്പ​താം സ്ഥാ​ന​മാ​യി​രു​ന്നു.

നൂറിന്‍റെ നിറവിൽ കോന്നി

കോ​ന്നി: എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ​ഫ​ലം പു​റ​ത്തു​വ​ന്ന​പ്പോ​ൾ നൂ​റി​ന്റെ നി​റ​വി​ൽ കോ​ന്നി മേ​ഖ​ല. എ​യ്ഡ​ഡ് അ​ൺ എ​യ്ഡെ​ഡ് മേ​ഖ​ല​യി​ലെ സ്‌​കൂ​ളു​ക​ൾ നൂ​റ് ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ ക​ല​ഞ്ഞൂ​ർ ജി.​എ​ച്ച്.​എ​സ്.​എ​സ് ഒ​ഴി​കെ ബാ​ക്കി എ​ല്ലാ സ്‌​കൂ​ളു​ക​ളും നൂ​റി​ന്റെ നി​റ​വി​ലാ​ണ്. കൊ​ക്ക​ത്തോ​ട് ഗ​വ. ഹൈ​സ്കൂ​ൾ തു​ട​ർ​ച്ച​യാ​യി ഏ​ഴാം വ​ർ​ഷ​വും 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കി. കാ​ട്ടാ​ത്തി, കോ​ട്ടാം​പാ​റ തു​ട​ങ്ങി​യ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ൾ കൊ​ക്ക​ത്തോ​ട് ജി.​എ​ച്ച്.​എ​സി​ലാ​ണ് പ​ഠി​ക്കു​ന്ന​ത്.

13പേ​ർ പ​ത്താം​ത​രം പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 13 കു​ട്ടി​ക​ളും വി​ജ​യം നേ​ടി. കോ​ന്നി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നൂ​റി​ന്റെ നി​റ​വി​ൽ എ​ത്തി. 174 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 174 കു​ട്ടി​ക​ൾ​ക്കും വി​ജ​യി​ക്കാ​നാ​യി. ഈ ​സ്കൂ​ളി​ൽ 36 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. കൂ​ട​ൽ ജി.​വി.​എ​ച്ച്.​എ​സ്.​എ​സി​ൽ 11ാം വ​ർ​ഷ​വും വി​ജ​യം നൂ​റു​ക​ട​ന്നു.

മൂ​ന്ന് കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. 15ാം വ​ർ​ഷ​വും 100 ശ​ത​മാ​നം വി​ജ​യം ക​ര​സ്ഥ​മാ​ക്കു​വാ​ൻ എ​ലി​മു​ള്ളും​പ്ലാ​ക്ക​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സാ​ധി​ച്ചു. 11 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ എ​ല്ലാ​വ​രും ഉ​ന്ന​ത​വി​ജ​യം നേ​ടി. തേ​ക്കു​തോ​ട് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 30 കു​ട്ടി​ക​ളും വി​ജ​യി​ച്ചു. 2 കു​ട്ടി​ക​ൾ മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. ക​ല​ഞ്ഞൂ​ർ ഗ​വ. എ​ച്ച്.​എ​സ്.​എ​സി​ൽ വി​ജ​യ​ശ​ത​മാ​നം 99.33ആ​ണ്. പ്ര​മാ​ടം നേ​താ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലും വി​ജ​യം 100 ശ​ത​മാ​നം ആ​ണ്. 232 കു​ട്ടി​ക​ൾ പ​രീ​ക്ഷ എ​ഴു​തി​യ​തി​ൽ 232 കു​ട്ടി​ക​ളും വി​ജ​യി​ച്ചു.

49 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും മു​ഴു​വ​ൻ എ ​പ്ല​സ് നേ​ടി. ത​ണ്ണി​ത്തോ​ട് സെ​ന്റ് ബ​ന​ഡി​ക് എം.​എ​സ്.​സി.​എ​ച്ച്.​എ​സി​ന് 100ശ​ത​മാ​നം ആ​ണ് വി​ജ​യം. 17 കു​ട്ടി​ക​ൾ​ക്ക് മു​ഴു​വ​ൻ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി. ഐ​ര​വ​ൺ പി.​എ​സ്.​വി.​പി.​എം എ​ച്ച്.​എ​സ്.​എ​സി​നും വി​ജ​യം നൂ​റ് ശ​ത​മാ​നം ആ​ണ്. 103കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 23 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.

32ാം തവണയും നൂറുശതമാനം നേടി മണക്കാല ഭാഗിക ശ്രവണ വിദ്യാലയം

അ​ടൂ​ര്‍: 32ാം വ​ര്‍ഷ​വും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ എ​സ്.​എ​സ്.​എ​ല്‍.​സി പ​രീ​ക്ഷ​യി​ല്‍ 100 ശ​ത​മാ​നം നേ​ടി അ​ടൂ​ര്‍ മ​ണ​ക്കാ​ല സി.​എ​സ്.​ഐ ഭാ​ഗി​ക ശ്ര​വ​ണ വി​ദ്യാ​ല​യം. അ​ലീ​ന സ​ജി, എം.​എ​സ്.​അ​മൃ​ത എ​ന്നി​വ​ർ​ക്ക് എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് ല​ഭി​ച്ചു. 11 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ​യെ​ഴു​തി​യ​ത്.

സി.​എ​സ്.​ഐ മ​ധ്യ​കേ​ര​ള മ​ഹാ ഇ​ട​വ​ക 1981 വി​ക​ലാം​ഗ വ​ര്‍ഷ​ത്തി​ല്‍ ആ​രം​ഭി​ച്ച ശ്ര​വ​ണ വി​ദ്യാ​ല​യ​ത്തി​ല്‍ 1991ലാ​ണ് എ​സ്.​എ​സ്.​എ​ല്‍.​സി ആ​ദ്യ ബാ​ച്ച് പു​റ​ത്തി​റ​ങ്ങി​യ​ത്. അ​ന്നു​മു​ത​ല്‍ ഒ​ന്നും ര​ണ്ടും റാ​ങ്കു​ക​ള്‍ ഉ​ള്‍പ്പെ​ടെ 100 ശ​ത​മാ​നം വി​ജ​യ​മാ​ണ് ഈ ​വി​ദ്യാ​ല​യ​ത്തി​ന്.റ​വ. ബി​ഞ്ചു വ​ര്‍ഗീ​സ് കു​രു​വി​ള​യാ​ണ് ലോ​ക്ക​ല്‍ മാ​നേ​ജ​ർ. പ്രേ​മ എ​സ്.​ദാ​സ് പ്ര​ധാ​നാ​ധ്യാ​പി​ക​യു​മാ​ണ്.

എസ്.എസ്.എൽ.സിഎസ്.എസ്.എൽ.സി

കോ​ന്നി: ച​രി​ത്ര​നേ​ട്ട​ത്തി​ന്റെ നെ​റു​ക​യി​ലാ​ണ് കോ​ന്നി റി​പ്പ​ബ്ലി​ക്ക​ൻ വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. ക​ഴി​ഞ്ഞ ജ​നു​വ​രി 26നാ​ണ് ആ​ർ.​വി.​എ​ച്ച്.​എ​സ്.​എ​സ് 100 വ​ർ​ഷം തി​ക​ച്ച​ത്. ഇ​തി​നു​ശേ​ഷം ന​ട​ന്ന പ​ത്താം​ത​രം പ​രീ​ക്ഷ​യി​ൽ 100 ശ​ത​മാ​നം വി​ജ​യ​വും ക​ര​സ്ഥ​മാ​ക്കാ​ൻ സ്‌​കൂ​ളി​ന് ക​ഴി​ഞ്ഞു. 226 കു​ട്ടി​ക​ളാ​ണ് പ​രീ​ക്ഷ എ​ഴു​തി​യ​ത്. 52 കു​ട്ടി​ക​ൾ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​പ്ല​സ് നേ​ടി.

Tags:    
News Summary - SSLC: 99.81 percent pass in Pathanamthitta district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.