പത്തനംതിട്ട: കോന്നി വനം ഡിവിഷൻ മേഖലയിൽ കാട്ടുപന്നികൾ പന്നിപ്പനി ബാധിച്ച് ചത്തുവീഴുന്നത് തുടരുന്നു. വളർത്തുമൃഗങ്ങളിലേക്കും മനുഷ്യരിലും ഈ രോഗം ബാധിക്കുമെന്ന് ഭയാശങ്ക നാട്ടിൽ ശക്തമാണ്. ആശങ്ക ദുരീകരിക്കാനും ജാഗ്രത പുലർത്തേണ്ടത് ഏതെല്ലാം കാര്യങ്ങളിൽ എന്നത് സംബന്ധിച്ചും വനം അധികൃതർ ബോധവത്കരണം നടത്തുന്നില്ല. വനമേഖലയോട് ചേർന്ന ജനവാസ കേന്ദ്രങ്ങളിലെത്തുന്ന കാട്ടുപന്നികൾ വളർത്തുമൃഗങ്ങളുമായി സമ്പർക്കം പുലർത്താറുണ്ട്. ഇത് വളർത്തുമൃഗങ്ങളിലും വീട്ടുകാരിലും രോഗം പകരാൻ കാരണമാകുമെന്നാണ് നാട്ടുകാരുടെ ഭയം. പനി പന്നികളിൽ പടരാതിരിക്കാൻ പ്രതിരോധ നടപടികളൊന്നും വനം അധികൃതർ കൈക്കൊണ്ടിട്ടില്ല.
കല്ലേലി, ഊട്ടുപാറ, മലയാലപ്പുഴ പ്രദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങളിലും വനത്തിലും പന്നികൾ ചത്തുവീഴുന്നു. ആദ്യം ചത്തവയെ പോസ്റ്റ്മോർട്ടം നടത്തി ലാബ് റിപ്പോർട്ട് വന്നപ്പോഴാണ് പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. നാടാകെ പന്നികൾ പെരുകിയത് നാട്ടുകാരെ ആകെ വലക്കുകയാണ്. അതിനിടയിൽ ഇവ പനിബാധിച്ച് ചത്തുവീഴാനും തുടങ്ങിയത് ആശങ്കയേറ്റുന്നു. നാട്ടിൻപുറങ്ങളിൽ ചത്തുവീഴുന്ന പന്നികളെ വനപാലകരെത്തി കുഴിച്ചിടുകയാണ്. ഇങ്ങനെ കുഴിച്ചിടുന്നതിന് നിയോഗിക്കുന്ന ഫീൽഡ് ജോലിയിൽ ഏർപ്പെട്ടിരുന്ന വനപാലകർ ഏറെ ഭയപ്പാടിലാണ്.
Swine fluഇവരിൽ ചിലർക്ക് കോവിഡ് ബാധിക്കുകയും ഇത് പന്നിയിൽനിന്നും പകർന്നതാകാമെന്ന സംശയവും ശക്തമായി. പോസ്റ്റ്മോർട്ടം നടത്തി സാമ്പിൾ വയനാട്ടിലെ വെറ്ററിനറി ലാബിലേക്ക് അയച്ചെങ്കിലും ഇത് പര്യാപ്തമെല്ലന്നും ചത്ത പന്നിയുടെ പൂർണ ജഡം അയക്കണമെന്ന് വെറ്ററിനറി ഡോക്ടർ ആവശ്യപ്പെടുകയും ചെയ്തതിനെ തുടർന്ന് മലയാലപ്പുഴയിൽ ചത്ത ഒരു പന്നിയുടെ ജഡം വയനാട്ടിലെത്തിച്ച് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് പന്നിപ്പനിയാെണന്ന് സ്ഥിരീകരിച്ചത്. കല്ലേലി, പാടം, മണ്ണാറപ്പാറ തുടങ്ങിയ മേഖലകളിൽ പശുക്കളെ തീറ്റക്കായി കാട്ടിലേക്ക് അഴിച്ചുവിടുകയാണ് പതിവ്. ഇവ രോഗബാധയുള്ള കാട്ടുപന്നികളുമായി സമ്പർക്കപ്പെടാനുള്ള സാധ്യത ഏറെയാണ്. ഇതുസംബന്ധിച്ച് ബോധവത്കരണമാണ് ഈ മേഖലയിൽ നടത്തേണ്ടത്. കാട്ടുപന്നികളെ കെണി െവച്ചും വെടിെവച്ചും കൊന്ന് ഇറച്ചി പാകം ചെയ്യുന്ന സംഘങ്ങൾക്കും രോഗബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.