പത്തനംതിട്ട: പത്തനംതിട്ട മിനി സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫിസുകള്‍ക്കും മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നല്കിയ നിർദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗത്തില്‍ നിര്‍ദേശം.
കോഴഞ്ചേരി ടി.ബി ജങ്ഷനിലെ സര്‍ക്കാര്‍ ഭൂമി സ്വകാര്യവ്യക്തികള്‍ കൈയടക്കിയത് പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കണം. അറവുശാലകളിലെ മാലിന്യങ്ങള്‍ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സംസ്കരിക്കണം, അനധികൃതമായവ പൂട്ടണം തുടങ്ങിയ നിര്‍ദേശങ്ങളും നല്കി. ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് വിളവിനാല്‍ അധ്യക്ഷത വഹിച്ചു. മല്ലപ്പുഴശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ജിജൂ ജോസഫ്, മൈലപ്ര പഞ്ചായത്ത് പ്രസിഡന്റ് രജനി ജോസഫ്, രാഷ്ട്രീയകക്ഷി പ്രതിനിധികളായ എം. വി സഞ്ജു, മാത്യു സി. ഡാനിയേല്‍, ബി ഹരിദാസ്, ബിജു മുസ്തഫ, പി.എസ് അബ്രഹാം, എം.എച്ച് ഷാലി, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.