റാന്നി: ഈസ്റ്റർ ദിനത്തിൽ ആഘോഷങ്ങൾ മാറ്റിവെച്ച് എണ്ണൂറാംവയൽ സി.എം.എസ് സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും കൈകോർത്തപ്പോൾ ആശ്വാസമായത് ചോർന്നൊലിച്ച് തകർച്ചയുടെ വക്കിലെത്തിയ വീട്ടിൽ കഴിഞ്ഞ കുടുംബത്തിന്. ഏത് നിമിഷവും നിലംപതിക്കാവുന്ന കൂരയിൽ ഭയപ്പാടോടെ കഴിയുകയായിരുന്നു ഈ കുടുംബം. കുടുംബത്തിന്റെ ദുരവസ്ഥയറിഞ്ഞ സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് പൂർണ പിന്തുണ വാഗ്ദാനം ചെയ്തു. ഒരു രക്ഷിതാവ് വീടിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ സാമ്പത്തിക സഹായവും നൽകി. മാതാവിനും രണ്ടു മക്കൾക്കും ഇനി ഭയംകൂടാതെ വീട്ടിൽ കഴിയാം. സ്ഥലം സ്വന്തം പേരിൽ അല്ലാത്തതിനാൽ പഞ്ചായത്തിൽനിന്നോ സർക്കാറിൽനിന്നോ സഹായങ്ങൾ ഒന്നും ഇവർക്ക് ലഭിക്കുകയുമില്ല. ഈ വിഷമ ഘട്ടത്തിലാണ് സ്കൂൾ സഹായത്തിനെതിയത്. ഈസ്റ്റർ ദിനത്തിൽ ഇവരുടെ വീടിന്റെ തകരാറിലായ മേൽക്കൂര പൊളിച്ചുമാറ്റി ബലവത്താക്കി ഷീറ്റ് മേഞ്ഞു. അവശേഷിക്കുന്ന പണികൾ രണ്ടു ദിവസംകൊണ്ടു പൂർത്തിയാക്കുമെന്ന് പ്രഥമാധ്യാപകൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.