റാന്നി: നിയോജക മണ്ഡലത്തിൽ വിവിധ ഭാഗങ്ങളിൽ കുടിവെള്ളമെത്തിക്കാൻ 62.80 കോടിയുടെ മൂന്നു പദ്ധതികൾക്ക് ടെൻഡർ ക്ഷണിച്ചതായി അഡ്വ. പ്രമോദ് നാരായൺ എം.എൽ.എ അറിയിച്ചു.
ജല്‍ജീവന്‍ പദ്ധതി വഴിയുള്ള പ്രവൃത്തികളാണ് ടെൻഡർ ചെയ്തത്. ഈ മാസം 25നാണ് ടെൻഡർ തുറക്കുക. അങ്ങാടി കൊറ്റനാട് കുടിവെള്ള പദ്ധതിയുടെ കൊറ്റനാട് പഞ്ചായത്തിലെ പൈപ്പ് ലൈൻ സ്ഥാപിച്ച് ഗാർഹിക കണക്ഷനുകൾ നൽകാൻ 15.86 കോടിയുടെ പദ്ധതികളാണ് ടെൻഡർ ചെയ്തത്.
4706 ഗാർഹിക കണക്ഷനുകളാണ് ഇതിൽ ഉൾപ്പെടുത്തി നൽകുക. കൂടാതെ അങ്ങാടി കൊറ്റനാട് കുടിവെള്ള പദ്ധതിയുടെ കുമ്പളന്താനം ട്രീറ്റ്മെന്റ് പ്ലാന്റിൽനിന്ന് അങ്ങാടി, കൊറ്റനാട് ടാങ്കുകളിലേക്കുള്ള പമ്പിങ് മെയിൻ സ്ഥാപിക്കാൻ 10.49 കോടിയുടെ ടെൻഡറും വിളിച്ചിട്ടുണ്ട്. റാന്നി പഴവങ്ങാടി വടശ്ശേരിക്കര കുടിവെള്ള പദ്ധതിയുടെ വിവിധ ഭാഗങ്ങളിൽ കണക്ഷനുകൾ നൽകാൻ 36.45 കോടിയുടെ പ്രവൃത്തികളും ടെൻഡർ ചെയ്തു.
റാന്നി പഞ്ചായത്തിൽ 2483 കണക്ഷനുകളും പഴവങ്ങാടിയിൽ 2607 കണക്ഷനുകളും വടശ്ശേരിക്കര പഞ്ചായത്തിൽ 100 കണക്ഷനുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.