പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ വൈദ്യപരിശോധനക്ക് കൊണ്ടുപോയ മോഷണക്കേസ് പ്രതി കൈവിലങ്ങുമായി ഓടിരക്ഷപ്പെട്ടു. പിന്നീട് വീടിനടുത്തുനിന്ന് ഇയാളെ വീണ്ടും പിടികൂടി. ബാറ്ററി മോഷണവുമായി ബന്ധപ്പെട്ട് ആറന്മുള പൊലീസ് കസ്റ്റഡിയിലെടുത്ത പന്നിവേലിച്ചിറ സ്വദേശി പ്രതീഷാണ് (20) രക്ഷപ്പെട്ടത്.
ശനിയാഴ്ച രാത്രി 11.30നാണ് സംഭവം. പാറാവ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ട് പൊലീസുകാർ പ്രതിയുമായി കോഴഞ്ചേരിയിലെ ജില്ല ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോകവെയാണ് രക്ഷപ്പെട്ടത്. സ്റ്റേഷനിലുണ്ടായിരുന്ന എ.എസ്.ഐക്കാണ് പ്രതിയെ കൊണ്ടുപോകേണ്ട ചുമതല നൽകിയിരുന്നതെങ്കിലും അദ്ദേഹം ഒഴിവായതിനെ തുടർന്നാണ് െപാലീസുകാരെ കൂട്ടിവിട്ടത്. രക്ഷപ്പെട്ട പ്രതിയെ ഞായറാഴ്ച രാവിലെ 10 മണിയോടെ വീടിന് സമീപത്തുനിന്ന് പിടികൂടി.
ജില്ലയിൽ ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽനിന്ന് ചാടിപ്പോകുന്നത്. കുമ്പഴയിൽ തമിഴ് ബാലികയെ പീഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി ചൊവ്വാഴ്ച രാത്രി കൈവിലങ്ങുമായി പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽനിന്ന് രക്ഷപ്പെട്ടിരുന്നു. ശൗചാലയത്തിൽ പോകണമെന്ന് പറഞ്ഞപ്പോൾ പുറത്തേക്ക് കൊണ്ടുവരവെ ചാടിപ്പോകുകയായിരുന്നു. പിറ്റേന്ന് രാവിലെ കുമ്പഴയിലുള്ള വാടകവീടിെൻറ സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതി ചാടിപ്പോയ സംഭവത്തിൽ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ രവികുമാറിന ജില്ല െപാലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.