പത്തനംതിട്ട: കോൺഗ്രസിനെ മുഖ്യ ശത്രുവായി കണ്ട് ബി.ജെ.പിയുടെ കൊടിക്കീഴിൽ പ്രവർത്തിച്ച കാലഘട്ടിലേക്കുള്ള മടക്കയാത്രയിലേക്കാണ് സി.പി.എം എന്ന സന്ദേശമാണ് കണ്ണൂരിൽ സമാപിച്ച പാർട്ടി കോൺഗ്രസ് നൽകിയതെന്ന് ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ഡി.സി.സി നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിൽ ഒട്ടാകെ വേരുകളും പാർട്ടി ഘടകങ്ങളും വോട്ട് വിഹിതവുമുള്ള കോൺഗ്രസിനെ തള്ളി ബി.ജെ.പി വിരുദ്ധ സഖ്യം ഉണ്ടാക്കുവാനുള്ള സി.പി.എമ്മിെൻറ തീരുമാനം ഒരിക്കലും സഫലമാകാത്ത സ്വപ്‌നമായി അവശേഷിക്കും.
നരേന്ദ്രമോദി സർക്കാറിനെ ശക്തമായി എതിർക്കുന്നതിനുപകരം മൃദുസമീപനമാണ് കേരളത്തിൽ പണറായി വിജയൻ സ്വീകരിക്കുന്നതെന്നും ഇത് അവരുമായുള്ള രഹസ്യബന്ധത്തിെൻറ തെളിവാണെന്നും ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം. നസീർ, പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്‍റ് ബാബു ജോർജ്, കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ, അജിത് നടക്കൽ, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്കുമാർ, റോബിൻ പീറ്റർ, സാമുവൽ കിഴക്കുപുറം, കെ. ജയവർമ, യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് എം.ജി. കണ്ണൻ, ദലിത് കോൺഗ്രസ് ജില്ല പ്രസിഡന്‍റ് പി.ജി. ദിലീപ് കുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റുമാരായ അബ്ദുൽ കലാം ആസാദ്, റോയിച്ചൻ എഴിക്കകത്ത്, മണ്ണടി പരമേശ്വരൻ, കെ.എൻ. രാധാചന്ദ്രൻ, പ്രകാശ്കുമാർ ചരളേൽ, രാജു മരുതിക്കൽ എന്നിവർ സംസാരിച്ചു.
കൃഷിനാശം സംഭവിച്ച അപ്പർ കുട്ടനാട്ടിലെ കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കാത്തപക്ഷം ശക്തമായ സമരപരിപാടി സംഘടിപ്പിക്കുന്നതിനും നേതൃയോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.