തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ക്ഷേത്രത്തിലെ ശോച്യാവസ്ഥ പരിഹരിക്കാന്‍ ഇടപെടാമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപനും അംഗം എം.പി. തങ്കപ്പനും ഉപദേശക സമിതിക്ക് ഉറപ്പുനല്‍കി.കരുനാട്ടുകാവില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു ഇരുവരും.
ശ്രീകോവിലിന്റെ മേല്‍ക്കൂര തകര്‍ന്നുകിടക്കുന്നത് ഭക്തജനങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി. മേല്‍ക്കൂര പുതുക്കിപ്പണിയുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പുനല്‍കി. ഉപദേശക സമിതി പ്രസിഡന്റ് ജിനു ഓണംതുരുത്തില്‍, ശ്രീനിവാസ് പുറയാറ്റ്, രമേശ് മുവിടത്തെട്ട്, രാമചന്ദ്രന് താഴ്ചയില്‍, ജി. അശ്വിന്, എസ്. നാരായണസ്വാമി, കരുനാട്ടുകാവ് ബ്രാഹ്മണ സമൂഹം ട്രസ്റ്റ് സെക്രട്ടറി ശിവകുമാര്‍ ചൊക്കംമഠം തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.