പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജിലെ കാഷ്വലിറ്റി പ്രവര്‍ത്തനം സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കാന്‍ കഴിയത്തക്ക നിലയില്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നതായി കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ പറഞ്ഞു. പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ എം.എൽ.എയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും എല്ലാ വകുപ്പ് മേധാവികളും പങ്കെടുത്ത് മെഡിക്കല്‍ കോളജില്‍ ഉന്നതതല യോഗം ചേര്‍ന്നു. കാഷ്വലിറ്റി, ഐ.സി.യു, മൈനര്‍ ഓപറേഷന് തിയറ്റര്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളാണ് ആരംഭിക്കുക.
കോവിഡ് വാര്‍ഡിെൻറ പ്രവര്‍ത്തനം അവസാനിപ്പിച്ച സാഹചര്യത്തില്‍ കിടത്തിച്ചികിത്സയും പുനരാരംഭിക്കും. കാഷ്വലിറ്റി വിഭാഗത്തില്‍ ട്രയാജ്, റെഡ്, യെല്ലോ, ഗ്രീന്‍ എന്നീ നാലു വിഭാഗങ്ങള്‍ ഉണ്ടാകും. ട്രയാജിലേക്കാകും രോഗിയെ ആദ്യം എത്തിക്കുക. ട്രയാജിെൻറ ചുമതല വഹിക്കുന്ന ഡോക്ടര്‍മാര്‍ രോഗിയുടെ അവസ്ഥ വിലയിരുത്തി എവിടേക്ക് മാറ്റണമെന്ന് തീരുമാനിക്കും.
ഗുരുതരാവസ്ഥയിലുള്ളവരെ റെഡിലേക്കും ക്ഷതമേറ്റവർ ഉള്‍പ്പെടെയുള്ള രോഗികളെ യെല്ലോയിലേക്കും തീവ്രത കുറഞ്ഞ രോഗമുള്ളവരെ ഗ്രീനിലേക്കുമാണ് മാറ്റുക. എല്ലാ വിഭാഗവും പ്രവര്‍ത്തിക്കുന്നതിനാവശ്യമായ ഡോക്ടര്‍മാര്‍, മറ്റു ജീവനക്കാര്‍ എന്നിവരില്‍ ഭൂരിപക്ഷവും നിയമിതരായി. ഇനിയും ആവശ്യമുള്ള 15 ജൂനിയര്‍ റെസിഡൻറുമാരെ ഉടന്‍ നിയമിക്കും.
ഓപറേഷന് തിയറ്ററിലേക്ക് ആവശ്യമായ അനസ്തേഷ്യവര്ക്ക് സ്റ്റേഷന്, ഓപറേഷന് ടേബിള്‍, ഷാഡോ ലെസ് ലൈറ്റ്, ഡയാടെര്‍മി, ഡീസിബ്രിലേറ്റര്‍ തുടങ്ങി എല്ലാ ഉപകരണങ്ങളും എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇവയെല്ലാം സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
ഐ.സി.യുവിനായി നാല് വെൻറിലേറ്റര്‍, 12 ഐ.സി.യു ബെഡ്, 50 ഓക്സിജന്‍ കോൺസെൻട്രേറ്റര്, മൂന്ന് കാര്‍ഡിയാക് മോണിറ്റര്‍, ബെഡ് സൈഡ് ലോക്കര്‍, ബെഡ് ഓവര്‍ ടേബിള്‍ തുടങ്ങിയവയും എത്തി. ഇനിയും ആവശ്യമുള്ള ഫര്‍ണിച്ചറുകള്‍ ഒരാഴ്ചക്കുള്ളില്‍ എത്തിക്കാനും യോഗത്തില്‍ തീരുമാനമായി.
ഐ.പിക്കായി ഓക്സിജന്‍ സൗകര്യമുള്ള 120 കിടക്കകള്‍ തയാറാക്കി. എം.എൽ.എ ഫണ്ടില്‍നിന്ന് ലഭ്യമാക്കായിട്ടുള്ള അള്‍ട്രാസൗണ്ട് സ്കാനിങ് മെഷീന് സ്ഥാപിക്കുന്ന പ്രവര്‍ത്തനം പൂര്‍ത്തീകരിച്ച് ലൈസന്‍സും ലഭിച്ചു കഴിഞ്ഞതായി സൂപ്രണ്ട് യോഗത്തെ അറിയിച്ചു.
സി.ടി, എം.ആർ.െഎ സ്കാനിങ് മെഷീനുകള്‍, ആറ് മേജര്‍ ഓപറേഷന് തിയറ്ററുകള്‍ തുടങ്ങിയവ ഉടന്‍ സ്ഥാപിക്കാനാവശ്യമായ നടപടികള്‍ നടന്നുവരുന്നതായും സൂപ്രണ്ട് പറഞ്ഞു.
യോഗത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഡോ. തോമസ് മാത്യു, പ്രിന്‍സിപ്പല്‍ ഡോ. മിന്നി മേരി മാമ്മന്‍, സൂപ്രണ്ട് ഡോ. എസ്. സജിത്കുമാർ തുടങ്ങിയവരും പങ്കെടുത്തു.
ചുമതലകള്‍ നിശ്ചയിച്ചു
കോന്നി മെഡിക്കല്‍ കോളജിലെ വിവിധ ചുമതലകള്‍ നിശ്ചയിച്ചു. വൈസ് പ്രിന്‍സിപ്പലായി അനാട്ടമി വിഭാഗത്തിലെ പ്രഫസര്‍ ഡോ. സെസി ജോബിനെയും െഡപ്യൂട്ടി സൂപ്രണ്ടായി ഒാഫ്താല്മോളജി വിഭാഗത്തിലെ ഡോ. ഷാജിയെയും നിയമിച്ചു.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ. നീന െറസിഡൻറ് മെഡിക്കല്‍ ഓഫിസറായും (ആര്.എം.ഒ), മെഡിസിന് വിഭാഗത്തിലെ ഡോ. ശങ്കര്‍ കാഷ്വലിറ്റി മെഡിക്കല്‍ ഓഫിസറായും (സി.എം.ഒ) പ്രവര്‍ത്തിക്കും. അസി. െറസിഡൻറ് മെഡിക്കല്‍ ഓഫിസറായി ഡോ. ശ്രീനാഥും നോഡല്‍ ഓഫിസറായി ഡോ. ഗീതയുമായിരിക്കും പ്രവര്‍ത്തിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.