പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും ഭക്ഷണവുമായി ദേവസ്വം ബോര്‍ഡിെൻറ അന്നദാന മണ്ഡപം ദിവസം മുഴുവന്‍ സജീവം. കോവിഡ് പശ്ചാത്തലത്തില്‍ സന്നിധാനത്തും പരിസരങ്ങളിലും മറ്റ് ഭക്ഷണശാലകള്‍ പരിമിതമായതിനാല്‍ ദര്‍ശനത്തിനെത്തുന്ന ഭൂരിഭാഗം ഭക്തരും മാളികപ്പുറത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ദേവസ്വം ബോര്‍ഡിെൻറ അന്നദാന മണ്ഡപത്തെയാണ് ആശ്രയിക്കുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ 3000 പേര്‍ക്കും മറ്റ് ദിനങ്ങളില്‍ 2000 പേര്‍ക്കുമാണ് മൂന്നുനേരം വീതം ഇവിടെ ഭക്ഷണം തയാറാക്കുന്നത്.
രാവിലെ ആറ് മുതല്‍ 11വരെ പ്രഭാതഭക്ഷണം ലഭിക്കും. 11.30 മുതല്‍ ഉച്ചക്ക് രണ്ടുവരെയാണ് ഉച്ചഭക്ഷണ വിതരണം. വൈകീട്ട് 4.30 മുതല്‍ ആരംഭിക്കുന്ന വൈകീട്ടത്തെ ഭക്ഷണ വിതരണം രാത്രി ഒമ്പതിന് നടയടക്കുന്നത് വരെയുണ്ടാവും. ഇതോടൊപ്പം എല്ലാ സമയവും ചൂടാക്കിയ വെള്ളവും ദാഹശമിനിയും നല്‍കുന്നുണ്ട്. 1800പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാന്‍ സൗകര്യമുള്ള പുതിയ അന്നദാന മണ്ഡപത്തില്‍ ഇപ്പോള്‍ 100പേരെയാണ് സാമൂഹിക അകലം പാലിച്ച് ഒരുമിച്ചിരുത്തി ഭക്ഷണം നല്‍കുന്നത്. സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുമുക്തമാക്കിയശേഷം മാത്രമാണ് ഭക്തര്‍ക്കും ജീവനക്കാര്‍ക്കും ഹാളിലേക്ക് പ്രവേശനം നല്‍കുക. കോവിഡിെൻറ പശ്ചാത്തലത്തില്‍ ഈ തീര്‍ഥാടനകാലത്ത് ഭക്തര്‍ക്ക് ഡിസ്പോസിബിള്‍ പ്ലേറ്റും ഗ്ലാസും ഉപയോഗിച്ചാണ് ഭക്ഷണം നല്‍കുന്നത്. ഉപയോഗശേഷം ഇവ പ്രത്യേക സ്ഥലത്ത് സൂക്ഷിക്കുകയും ദിവസം രണ്ട് പ്രവശ്യമായി ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് സംസ്കരിക്കും.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് ജീവനക്കാര്‍ ഭക്ഷണവിതരണം നടത്തുന്നത്. ഭക്ഷണംകഴിച്ച് കഴിഞ്ഞ ഉടന്‍ തന്നെ െഡസ്ക്, കസേര, തറ എന്നിവിടങ്ങളെല്ലാം അണുമുക്തമാക്കിയ ശേഷമാണ് അടുത്ത ഘട്ടം ഭക്തരെ ഹാളിലേക്ക് പ്രവേശിപ്പിക്കുക. ഇതിന് പുറമേ ദിവസം മൂന്ന് പ്രാവശ്യം ഹാള്‍ മുഴുവന്‍ അണുമുക്തമാക്കി ശുചീകരിക്കുകയും ചെയ്യും. ഇതോടൊപ്പം മണ്ഡപത്തിലെ ശുചിമുറികളും ടാപ്പും പരിസരങ്ങളും ശുചീകരിക്കുന്നുണ്ട്.പാചകത്തിനായി 10 ജീവനക്കാരാണുള്ളത്. വിതരണത്തിന് ആറു സ്ഥിരം ജീവനക്കാരും അഞ്ച് താല്‍ക്കാലിക തൊഴിലാളികളുമുണ്ട്. ഇതോടൊപ്പം ഡൊണേഷന്‍ കൗണ്ടറില്‍ നാലുപേര്‍ കൂടി ഡ്യൂട്ടിയിലുണ്ടാവും. ഇതിന് പുറമേ സന്നിധാനത്തെ പൊലീസ് സേനാംഗങ്ങളും അന്നദാന മണ്ഡപത്തിലുണ്ടാവും. ഇതര സംസ്ഥാനത്തുനിന്നും എത്തുന്ന ഭക്തരുടെ എണ്ണം കൂടുതലായതിനാല്‍ മലയാളത്തിന് പുറമേ വിവിധ ഭാഷകളിലും അന്നദാന മണ്ഡപത്തിലെ ഭക്ഷണവിതരണത്തെക്കുറിച്ച് ഇടക്കിടെ അനൗണ്‍സ്മെൻറും നടത്തുന്നുണ്ട്.
അത്യാധുനിക ഉപകരണങ്ങളും പാത്രങ്ങളുമാണ് അടുക്കളയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പാചകവാതകം ഉപയോഗിച്ചാണ് ഭക്ഷണം തയാറാക്കുന്നത്. അത്യാഹിതം ഉണ്ടായാല്‍ നേരിടുന്നതിന് ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉപകരണങ്ങളും അടുക്കളയുള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്. കര്‍ശന നിയന്ത്രണത്തോടെയാണ് ജീവനക്കാരെപോലും അടുക്കളയിലേക്ക് പ്രവേശിപ്പിക്കുന്നത്. പുറമേ നിന്നുള്ളവര്‍ക്ക് ഇവിടേക്ക് കടക്കാനാവില്ല.ദേവസ്വം ബോര്‍ഡ് അസി. എക്സിക്യൂട്ടിവ് ഓഫിസര്‍ക്കാണ് അന്നദാന മണ്ഡപത്തിെൻറ പൂര്‍ണ ചുമതല. ദേവസ്വംബോര്‍ഡ് സബ് ഗ്രൂപ് ഓഫിസര്‍ തസ്തികയിലുള്ള ആളാണ് അന്നദാനം സ്പെഷല്‍ ഓഫിസര്‍. ഇതിനുകീഴില്‍ അമ്പലപ്പുഴ, ഏറ്റുമാനൂര്‍, ഉള്ളൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള ദേവസ്വം ബോര്‍ഡ് ജീവനക്കാരാണ് അന്നദാന മണ്ഡപത്തില്‍ ജോലി ചെയ്യുന്നത്. ജീവനക്കാര്‍ക്കുള്ള മുറികളും ക്വാര്‍ട്ടേഴ്സ് ഉള്‍പ്പെടെയുള്ള താമസ സൗകര്യവും അന്നദാന മണ്ഡപത്തിന് സമീപത്തായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.