പന്തളം: ബൈക്കിൽ എത്തിയയാൾ വഴിയാത്രക്കാരിയുടെ രണ്ടര പവൻ മാല അപഹരിച്ചു. പന്തളം കടയ്ക്കാട് അനീഷ് ഭവനിൽ തങ്കമണിയുടെ (54) മാലയാണ് പൊട്ടിച്ചത്.
എൻ.എസ്.എസ് കോളജിന് സമീപം കടയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്കുള്ള റോഡിൽ വ്യാഴാഴ്ച ഉച്ചക്ക് 3.30 ഓടെയാണ് സംഭവം. ഹെൽമറ്റ് ധരിച്ച് ബൈക്കിലെത്തിയയാൾ വഴി ചോദിച്ച് വീട്ടമ്മയുടെ സമീപത്തെത്തി മാല പൊട്ടിക്കുകയായിരുന്നു.
പന്തളം എസ്.ഐ ബി.എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സമീപപ്രദേശത്തെ സി.സി.ടി.വി കാമറ പൊലീസ് പരിശോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.