പത്തനംതിട്ട: നവീകരണം പൂര്‍ത്തിയായി ഒരു വര്‍ഷം കഴിയുമ്പോഴും ജനറല്‍ ആശുപത്രിയിലെ കുട്ടികളുടെ വാര്‍ഡ് തുറന്നില്ല. ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്ക് ഉള്‍പ്പെടുന്ന കെട്ടിടത്തിലെ താഴത്തെ നിലയിലാണ് കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തിച്ചിരുന്നത്.ഇരുപതോളം കിടക്കയുള്ള വാര്‍ഡ്, നവീകരണ പേരിലാണ് അടച്ചുപൂട്ടിയത്. പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തി നടത്തിയത്.
നിലവില്‍ കുട്ടികളെ എന്‍.ഐ.സി.യുവിലാണ് പ്രവേശിപ്പിക്കുന്നത്. നവജാതശിശുക്കള്‍ക്കൊപ്പമാണ് മറ്റ് കുട്ടികളെയും ഇവിടെ കിടത്തുന്നത്. എന്‍.ഐ.സി.യുവിലാണെങ്കില്‍ ആകെ ഒമ്പത് കിടക്കയാണുള്ളത്. ആശുപത്രിയില്‍ കിടത്തിച്ചികിത്സിക്കാന്‍ സ്ഥലമില്ലാത്ത് കാരണം ഇവിടെ എത്തുന്ന കുട്ടികളെ കോട്ടയം മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്യുകയാണ് പതിവ്.
പലപ്പോഴും ദിവസം അഞ്ചിലധികം കുട്ടികളെ ഇങ്ങനെ റഫര്‍ ചെയ്യേണ്ടി വരുന്നുണ്ട്. ആശുപത്രിയിലെ ആംബുലന്‍സ് ലഭിച്ചില്ലെങ്കില്‍ സ്വകാര്യ ആംബുലന്‍സിന് 4000 രൂപ നല്‍കിയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ കുട്ടികളെ എത്തിക്കുന്നത്. ഒരു ദിവസത്തെ നിരീക്ഷണത്തിന് വേണ്ടിയാണ് ഇത്തരത്തില്‍ കുട്ടികളെ മെഡിക്കല്‍ കോളജിലേക്ക് റഫര്‍ചെയ്യുന്നത്. കിടത്തിച്ചികിത്സിക്കാന്‍ സ്ഥലമുണ്ടായിരുന്നെങ്കിൽ ഇതിന്റെ ആവശ്യമില്ലെന്ന് ഡോക്ടര്‍മാര്‍ തന്നെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.