റാന്നി: സമാന്തര പാലത്തിനായി അളന്ന് കല്ലിട്ട ഭൂമി സ്വകാര്യ വ്യക്തി കൈയേറി കെട്ടിയെടുത്തത് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം തടഞ്ഞു. കൈയേറ്റം സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. സംഭവത്തിെൻറ ഗൗരവം കണക്കിലെടുത്ത്, വസ്തു ഉടമക്ക് നോട്ടീസ് നൽകി. സർക്കാർ അളന്ന് കുറ്റിവെച്ച ഭൂമിയിൽ അധിമായി കെട്ടിയ കൽക്കെട്ട് പൊളിച്ചുമാറ്റണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
മരാമത്ത് വകുപ്പ് പാലം വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ പി.ബി. സുബാഷ്കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചാണ് നടപടിയെടുത്തത്. റാന്നി ടൗണിന് സമീപം ഇത്തരത്തിൽ കൈയേറ്റം നടന്നത് നാട്ടുകാർ എതിർത്തിരുന്നു. പാലത്തിനുവേണ്ടി സർക്കാർ അളന്ന് കുറ്റിവെച്ചിടത്താണ് നിർമാണം നടത്തിയത്, അറിയാതെ ചെയ്തതാെണന്നാണ് വസ്തു ഉടമ പറയുന്നത്.
സർക്കാർ സ്ഥലത്തിൽ ഇറക്കിപ്പണിതത് പൊളിച്ചുമാറ്റാമെന്ന് ഉടമ സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പുതുതായി പണിത തൂണിനോട് ചേർന്ന്, ആറ് അടിയോളം വീതിയിൽ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വലിയ കാനകൾ എടുത്തതിനു ശേഷമാണ് കൽകെട്ട് പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.