പത്തനംതിട്ട: ജില്ലയിൽ കനത്ത മഴ തുടരുന്നു. 31 വരെ ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115. 5 മില്ലീമീറ്റർ വരെ മഴ ലഭിക്കാം. തുടർച്ചയായുള്ള മഴയിൽ പമ്പ, അച്ചൻകോവിൽ, മണിമലയാർ നദികളിൽ ജലനിരപ്പും ഉയർന്നിട്ടുണ്ട്. തോടുകളും കരകവിഞ്ഞ് ഒഴുകുന്നു. ജില്ലയിലെ ഡാമുകളിലും ജലനിലപ്പ് ഉയർന്നു. വ്യഷ്ടി പ്രദേശങ്ങളിലും കനത്ത മഴ ലഭിക്കുന്നുണ്ട്. കക്കി ഡാമിൽ 951.58 മീറ്റർ, പമ്പ 964.50 മീറ്റർ, മൂഴിയാർ 188. 40 മീറ്റർ, മണിയാർ 34 .30 മീറ്റർ വെള്ളമുണ്ട്. മഴ ശക്തമായി തുടർന്നാൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറും. കനത്ത പെയ്യാൻ തുടങ്ങിയതോടെ കോന്നി, ചിറ്റാർ, സീതത്തോട്, ആങ്ങമൂഴി തുടങ്ങിയ മലയോര മേഖലകളിലുള്ളവരും ആശങ്കയിലാണ്.
പത്തനംതിട്ട: അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ തമിഴ്നാടിനു മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത ഒരാഴ്ച വ്യാപകമായി ഇടി / മിന്നല്‍ / കാറ്റ് (3040 കി.മി / മണിക്കൂര്‍.) കൂടിയ മിതമായ /ഇടത്തരം മഴക്ക് സാധ്യതയുണ്ട്. ഇന്ന് അതിശക്തമായ മഴക്കും സാധ്യതയുണ്ട്.
പ്രത്യേക നിര്‍ദേശങ്ങള്‍
പത്തനംതിട്ട: ജില്ലയിൽ നിലവിൽ ഓറഞ്ച് മുന്നറിയിപ്പാണ്. അതിതീവ്ര മഴക്കും സാധ്യത നിലനിൽക്കുന്നതിനാല്‍ മലയോര മേഖലയിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കണം. പകല്‍ സമയത്ത് തന്നെ മാറിത്താമസിക്കാന്‍ ആളുകള്‍ തയാറാവണം. സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം. ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.
പത്തനംതിട്ട: അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ കെ.എസ്.ഇ.ബിയെ അറിയിക്കണം. ഇതിന് പുറമേ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള് റൂമുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
കണ്ട്രോള് റൂം നമ്പറുകള്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.