പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ റെബൽ സ്ഥാനാർഥികളായി മുമ്പ് മത്സരിച്ചവർക്കും വിമത പ്രവർത്തനം നടത്തിയവർക്കും ഇത്തവണ സീറ്റ് നൽകില്ലെന്ന് കെ.പി.സി.സി പ്രസിസൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരഞ്ഞെടുപ്പ് മുന്നൊരുക്കം വിലയിരുത്തുവാൻ ചേർന്ന ഡി.സി.സി നിർവാഹക സമിതി യോഗം പത്തനംതിട്ടയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനാധിപത്യ പ്രസ്ഥാനം എന്ന നിലയിൽ അഭിപ്രായങ്ങൾ പാർട്ടി വേദികളിൽ പറയുവാൻ ധാരാളം അവസരങ്ങൾ ഉണ്ടെന്നും അഭിപ്രായ വ്യത്യാസങ്ങൾ മാധ്യമങ്ങളിലൂടെ ചർച്ചയാക്കുവാൻ ആര് ശ്രമിച്ചാലും കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് മുല്ലപ്പള്ളി പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസികൾ പാർട്ടി സെക്രട്ടറിയുടെ വീട് റെയ്ഡ് ചെയ്തിട്ടും സ്ഥാനത്ത് തുടരുന്നത് സാമാന്യ മര്യാദയുടെ ലംഘനമാണ്. സി.പി.എം പാർട്ടിയുടെ അപചയത്തിെൻറ ഏറ്റവും വലിയ ഉദാഹരണമാണിതെന്നും കെ.പി.സി.സി പ്രസിഡൻറ് പറഞ്ഞു.
ഡി.സി.സി പ്രസിഡൻറ് ബാബു ജോർജ് അധ്യക്ഷതവഹിച്ചു. കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി അംഗം പ്രഫ. പി.ജെ. കുര്യൻ, എം.പി മാരായ ആേൻറാ ആൻറണി, അടൂർ പ്രകാശ്, കെ.പി.സി.സി ഭാരവാഹികളായ കെ. ശിവദാസൻ നായർ, പഴകുളം മധു, കെ.പി. അനിൽകുമാർ, എ.എ. ഷുക്കൂർ, എം. മുരളി, കെ.പി.സി.സി അംഗം പി. മോഹൻരാജ്, പന്തളം സുധാകരൻ, എ. ഷംസുദ്ദീൻ, മാലേത്ത് സരളാദേവി, മാത്യു കുളത്തിങ്കൽ, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ തോപ്പിൽ ഗോപകുമാർ, കെ. ജയവർമ, ജോർജ് മാമ്മൻ കൊണ്ടൂർ, ബാബു ജി.ഈശോ, ഡി.സി.സി ഭാരവാഹികളായ എ. സുരേഷ്കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, കാട്ടൂർ അബ്ദുസ്സലാം, സാമുവൽ കിഴക്കുപുറം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.