representational image

അയ്യപ്പഭക്തരുടെ വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്

ഇടുക്കി: കുട്ടിക്കാനത്തിന് സമീപം അയ്യപ്പ ഭക്തരുടെ വാഹനം മറി‍‍ഞ്ഞ് പതിനഞ്ചോളം പേർക്ക് പരിക്കേറ്റു. തമിഴ്നാട് തിരുവണ്ണാമലയില്‍ നിന്ന് ശബരിമലക്ക് പോയ മിനി ബസാണ് അപകടത്തില്‍ പെട്ടത്.

പരിക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ആരുടെയും പരിക്ക് ഗുരുതരമല്ല. വളഞ്ഞങ്ങാനം വളവിൽ ഇറക്കമിറങ്ങുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.

കുട്ടികളും പ്രായമായവരുമടക്കം ഇരുപത്തിയഞ്ചോളം പേർ വാഹനത്തിലുണ്ടായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.

Tags:    
News Summary - The vehicle of Ayyappa devotees overturned; 15 people were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.