പത്തനംതിട്ട: വൃക്ക മാറ്റിവെക്കല്‍ ഉള്‍പ്പെടെ ചെലവുകള്‍ക്ക് പണമില്ലാതെ യുവാവ് സുമനസ്സുകളുടെ സഹായം തേടുന്നു. കല്ലറക്കടവ് അമൃതാനന്ദമയി സ്കൂളിന് സമീപം താമസക്കാരനായ പുതിയത്ത് രാജേശ്വരി ഭവനത്തില്‍ ശരത്കുമാര്‍ (29) ആണ് ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നത്. ഒരുവര്‍ഷം മുമ്പാണ് ശരത്തിന് വൃക്കസംബന്ധമായ അസുഖം ഉണ്ടായത്. ചില ആശുപത്രികളുടെ സഹായത്തോടെ ഡയാലിസിസ് ഉള്‍പ്പെടെ ചികിത്സകള്‍ നടത്തിവരുകയാണ്. മാതാവും ഒരു സഹോദരിയും മാത്രമേ വീട്ടിലുള്ളൂ.
പിതാവ് നേരത്തേ മരണപ്പെട്ടതാണ്. വൃക്ക മാറ്റിവെക്കാൻ ഏകദേശം 30 ലക്ഷം രൂപ ആവശ്യമുണ്ട്. ബന്ധുക്കളും സാമ്പത്തികമായി പിന്നാക്കമായതിനാല്‍ ആരും സഹായിക്കാനില്ലാത്ത അവസ്ഥയാണ്. ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും ഡയാലിസിസ് നടത്തണം. ഇതിനായി മാസം 20,000 രൂപ ചെലവ് വരുന്നുണ്ട്. ശരത്തിന്‍റെ ദയനീയാവസ്ഥ കണ്ട് മുന്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. എ. സുരേഷ് കുമാര്‍ (രക്ഷാധികാരി) വാര്‍ഡ് കൗണ്‍സില്‍ ഷീന രാജേഷ് (കണ്‍വീനര്‍) എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. മാതാവ് തങ്കം ശശിക്കുട്ടന്‍റെയും കൗണ്‍സിലര്‍ ഷീന രാജേഷിന്‍റെയും നേതൃത്വത്തില്‍ ബാങ്ക് ഓഫ് ബറോഡ പത്തനംതിട്ട ശാഖയില്‍ ജോയന്‍റ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 25110100017983. IFSC: BARB0PATTAN ഫോണ്‍: 93498 33100.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.