പത്തനംതിട്ട: കനത്ത മഴയിൽ പത്തനംതിട്ട നഗരത്തിലെ റോഡുകളിൽകൂടി ജീവൻ കൈയിൽപിടിച്ച് സഞ്ചരിക്കേണ്ട അവസ്ഥ. മുഴുവൻ റോഡുകളും തകർന്ന് മലിനജലം കെട്ടിക്കിടക്കയാണ്. മിക്ക റോഡുകളിലും വർഷങ്ങളായി അറ്റകുറ്റപ്പണി നടന്നിട്ട്. സകല മാലിന്യവും ഈ റോഡുകളിലാണ് കെട്ടിക്കിടക്കുന്നത്. മലിനജലത്തിൽ ചവിട്ടിയാൽ രോഗങ്ങളും ഉറപ്പ്. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലുള്ളവരാണ് ഇതിന്റെ ദുരിതം കൂടുതൽ അനുഭവിക്കുന്നത്. മഴയായാൽ പിന്നെ റോഡിന്റെ ശോച്യാവസ്ഥ കാരണം ആരും ഇവിടേക്ക് കടന്നുവരാറില്ല. പ്രധാന ഉപറോഡായ ഡോക്ടേഴ്സ് ലെയിൻ നശിച്ചുകിടക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. ജനറൽ ആശുപത്രിക്ക് പിന്നിലെ ഈ പ്രധാന റോഡിലൂടെ ഇപ്പോൾ നടന്നുപോകാൻ പോലും കഴിയില്ല. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ഡോക്ടേഴ്സ് ലെയ്ൻ റോഡ് നിർമാണത്തിന് 28 ലക്ഷംരൂപ അനുവദിച്ചതിൽ ആകെക്കൂടി നടന്നത് ഓടക്ക് മുകളിൽ സ്ലാബിടൽ മാത്രമാണ്. ചെമ്മണ്ണും മെറ്റൽ കഷണങ്ങളും മാലിന്യവുമൊക്കെ റോഡിൽ നിറഞ്ഞുകിടപ്പുണ്ട്. നഗരത്തിലെ തിരക്കേറിയതും വീതികുറഞ്ഞതുമായ റോഡാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.