വടശേരിക്കര: മടിച്ചുനിന്ന കാലവർഷം ഒറ്റ ദിവസം ഒന്ന് ആർത്തുപെയ്തപ്പോൾ മണ്ണാറക്കുളഞ്ഞി-ചാലക്കയം ശബരിമല പാതയിലെ കുമ്പളവുംപോയിക മുതൽ പെരുനാട് വരെ നിരവധി സ്ഥലങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ ഗതാഗത തടസവും കാൽനട യാത്രക്കാർ ദുരിതത്തിലുമായി.
നിർദിഷ്ട കടമ്പനാട് -ഇലവുങ്കൽ മുണ്ടക്കയം ഹൈവേയുടെ ഭാഗമായി പൊതുമരാമത്തു വകുപ്പിൽ നിന്നും ഹൈവേ അതോറിറ്റി ഏറ്റെടുത്ത റോഡാണിതെങ്കിലും പതിറ്റാണ്ടുകളായി അറ്റകുറ്റപ്പണികൾ നടത്താതെ കുണ്ടും കുഴിയുമായി കിടക്കുകയാണ്.പതിവുപോലെ ശബരിമല സീസണിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ ടാറൊഴിച്ചു കുഴികളടയ്ക്കുകയും ഏതാനും കലുങ്കുൾ നിർമ്മിക്കുകയും മാത്രമാണ് നാളിതുവരെ നടന്നത്. കാലവർഷം കനക്കുന്ന വരും ദിവസങ്ങളിൽ കിഴക്കൻ മലയോരമേഖലയെ നഗരവുമായി ബന്ധിപ്പിക്കുന്ന തീർത്ഥാടകർ പ്രധാനമായും ആശ്രയിക്കുന്ന ഈ റോഡിന്റെ അവസ്ഥ കൂടുതൽ പരിതാപകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.