തിരുവല്ല: തിരുവല്ലയിലെ നെടുമ്പ്രത്ത് രണ്ട് ക്ഷേത്രത്തിൽ കവർച്ച. മോഷ്ടാവിൻ്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചു. നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രം, നെടുംമ്പ്രം പുത്തൻകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്.
പുത്തൻകാവ് ദേവീക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചികളും സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഒരു കാണിക്കവഞ്ചിയും കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ശനിയാഴ്ച പുലർച്ചെ ആറുമണിയോടെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് ഇരുസ്ഥലങ്ങളിലെയും മോഷണ വിവരം പുറത്തറിഞ്ഞത്.
പുത്തൻകാവ് ദേവീക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. ഷർട്ട് ധരിക്കാത്ത മധ്യവയസ്കനായ ആളുടെ ദൃശ്യങ്ങളാണ് ലഭിച്ചത്. ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഇത്. പുളിക്കീഴ് പൊലീസ് എത്തി തെളിവുകൾ ശേഖരിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.