സ്കൂൾ ബസ് മതിലിലിടിച്ച് അപകടം; വിദ്യാർഥികൾക്ക് പരിക്കേറ്റു

തിരുവല്ല: തിരുവല്ലയിലെ തോട്ടഭാഗത്ത് സ്കൂൾ ബസ് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ വിദ്യാർഥികൾക്ക് പരിക്കേറ്റു. വള്ളംകുളം നാഷണൽ സ്കൂളിൻറെ ബസ്സാണ് അപകടത്തിൽപ്പെട്ടത്.

വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം. കവിയൂർ ഭാഗത്തേക്ക് വിദ്യാർഥികളുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച ബസ് മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ആരുടേയും പരിക്ക് ഗുരുതരമല്ല.

Tags:    
News Summary - School bus crashes into wall; Students were injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.