മല്ലപ്പള്ളി: നിയമങ്ങൾ കാറ്റിൽ പറത്തി ടിപ്പറുകളുടെ മരണപ്പാച്ചിൽ അപകട ഭീഷണിയായാകുന്നു. കഴിഞ്ഞ ദിവസം ആനിക്കാട്ടെ സ്വകാര്യ ക്രഷർ യൂനിറ്റിൽനിന്ന് മെറ്റലുമായി ആലപ്പുഴക്ക് പോയ ലോറിയിൽനിന്ന് മെറ്റൽ റോഡിൽവീണ് നിരന്നു. നാട്ടുകാർ ലോറി തടഞ്ഞ് പൊലീസിൽ അറിയിച്ചു.
തുടർന്ന് പൊലീസും നാട്ടുകാരും ഡ്രൈവർമാരും ചേർന്നാണ് റോഡിൽവീണ മെറ്റൽ നീക്കിയത്. പാറ ഉൽപന്നങ്ങൾ വാഹനങ്ങളിൽനിന്ന് റോഡിൽ വീഴുന്നത് നിത്യസംഭവമാണ്. ഇരുചക്ര വാഹനങ്ങൾക്കാണ് ഇത് ഭീഷണിയാകുന്നത്. ലോഡുമായി പോകുന്ന വാഹനങ്ങൾ മൂടി വേണം കൊണ്ടുപോകേണ്ടതെന്ന് നിയമം ഉണ്ടെങ്കിലും മിക്കവരും പാലിക്കുന്നില്ല. ലോഡ് അനുസരിച്ചാണ് മിക്ക ക്രഷറികളിലും ജീവനക്കാർക്ക് കൂലി ലഭിക്കുന്നത് എന്നതിനാൽ മത്സരയോട്ടമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.