ശബരിമല: ചളിക്കുളമായി സന്നിധാനത്തെ വലിയ നടപ്പന്തലിന് പിന്നിലൂടെയുള്ള ട്രാക്ടർ പാത. തീർഥാടകർക്ക് ഭീഷണിയാകും വിധം വലിയ നടപ്പന്തലിലൂടെയുള്ള ട്രാക്ടർ സഞ്ചാരം ഒഴിവാക്കാനാണ് ഏറെ നാളത്തെ ശ്രമത്തിനൊടുവിൽ ട്രാക്ടർ പാത നിർമിച്ചത്. എന്നാൽ, കോൺക്രീറ്റ് ചെയ്യാത്ത റോഡിലൂടെ കഴിഞ്ഞ നാലുദിവസമായി ട്രാക്ടറുകൾ കടന്നുപോയപ്പോൾ തന്നെ ചളിക്കുളമായി. സമീപത്തെ താൽക്കാലിക ശുചിമുറിയിൽനിന്ന് മൂത്രം കൂടി റോഡിലെ ചളിവെള്ളത്തിൽ കലർന്നതോടെ പ്രദേശത്താകെ കടുത്ത ദുർഗന്ധം വമിക്കുകയാണ്. മൂത്രം കെട്ടിക്കിടക്കുന്ന ഭാഗത്തുകൂടി വരുന്ന ട്രാക്ടർ വലിയ നടപ്പന്തലിന്റെ സ്റ്റേജിന്റെ മുന്നിലൂടെയാണ് പോകുന്നത്. ഇതോടെ ടയറിൽനിന്നുള്ള ചളി വലിയ നടപ്പന്തലിന്റെ തറയിൽ പറ്റിപ്പിടിക്കും. റോഡ് അടിയന്തരമായി സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ വരും ദിനങ്ങളിൽ പ്രശ്നം ഏറെ രൂക്ഷമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.