ചുങ്കപ്പാറ : റോഡ് വശങ്ങളിലെ അനധികൃത പാർക്കിങ് കാരണം ചുങ്കപ്പാറ - പൊന്തൻപുഴ റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ജങ്ഷൻ മുതൽ പഴയ തീയേറ്റർ പടി വരെ റോഡിന് ഇരുവശങ്ങളിലും വാഹനങ്ങൾ അലക്ഷ്യമായി പാർക്ക് ചെയ്യുന്നതാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണം.
യാതൊരു നിയന്ത്രണവുമില്ലാതെ നൂറുകണക്കിന് ടിപ്പർ ലോറികൾ കടന്നുപോകുന്നതിനാൽ എപ്പോഴും തിരക്കേറിയ റോഡുകൂടിയാണിത്. നിരവധി ബാങ്കുകൾ, എ.ടി.എം, വർക്ക്ഷോപ്പ്, ആശുപത്രി, മറ്റു തിരക്കേറിയ വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്ന റോഡാണിത്. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ, പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ റോഡ് വശങ്ങളിലാണ് വാഹനമിടുന്നത്. ഇരുദിശയിൽ നിന്നും വലിയവാഹനങ്ങൾ വന്നാൽ കടന്നുപോകാൻ കഴിയാത്ത സ്ഥിതിയാണ് മിക്കപ്പോഴും.
വാഹനം പാർക്ക് ചെയ്തവർ തിരികെയെത്തി മാറ്റുംവരെ കാത്തുകിടക്കേണ്ട ഗതികേടുമുണ്ടാകുന്നുണ്ട് മിക്കപ്പോഴും. ഇത് ജങ്ഷനിലെ മറ്റ് റോഡുകളിലും കുരുക്കുണ്ടാക്കുന്നുണ്ട്. റോഡിന്റെ വീതി കുറവും റോഡിലേക്ക് ഇറങ്ങി നിൽക്കുന്ന വൈദ്യുതി പോസ്റ്റും, റോഡ് കയ്യേറിയുള്ള നിർമാണവുമാണ് സുഗമമായ വാഹന ഗതാഗതത്തിന് തടസ്സമെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.