പത്തനംതിട്ട: ട്രാവൻകൂർ ഷുഗേഴ്സിൽ ആറുമാസത്തിനിടെ നടന്നത് 50,000 ലിറ്റർ സ്പിരിറ്റിെൻറ തിരിമറി. ജനറൽ മാനേജറടക്കം ഒത്താശ ചെയ്തതോടെ സ്പിരിറ്റ് സുഗമമായി പുറത്തേക്ക് ഒഴുകുകയായിരുന്നു. 2015ൽ ഒരു ടാങ്കറിലെ സ്പിരിറ്റിൽ പകുതി കാണാതായ സംഭവമുണ്ടായിരുന്നു. കാര്യമായ അന്വേഷണം നടന്നില്ല. ട്രാവൻകൂർ ഷുഗേഴ്സിലെ ഉദ്യോഗസ്ഥർക്ക് പുറമെ ഉന്നത എക്സൈസ്, രാഷ്ട്രീയ കേന്ദ്രങ്ങൾക്കും ബന്ധങ്ങളുള്ളതിനാലാണ് അന്ന് അന്വേഷണം നടക്കാതെപോയതെന്ന് ആരോപണം ഉയർന്നു.
ആറുമാസം കൊണ്ട് അരലക്ഷം ലിറ്റർ മോഷ്ടിെച്ചന്ന് ടാങ്കർ ഡ്രൈവർമാരുടെ മൊഴിയിൽനിന്നാണ് അന്വേഷണ സംഘത്തിന് സൂചന ലഭിച്ചത്. ടാങ്കറുകളിൽ എത്തുന്ന സ്പിരിറ്റ് എക്സൈസിെൻറ സാന്നിധ്യത്തിലാണ് കമ്പനിയിലെ സ്റ്റോറേജ് ടാങ്കിലേക്ക് മാറ്റുന്നത്.
ടാങ്കറിന് മുകളിൽ കയറിയാൽ ഇ_ലോക്കിെൻറ പൈപ്പുകൾ മുറിച്ചുമാറ്റിയത് കാണാനാകും. ഈ സാഹചര്യത്തിലാണ് എക്സൈസ് വീഴ്ച സംശയിക്കുന്നത്. കമ്പനിക്കുള്ളിൽ എക്ൈസസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഒരും സംഘം സ്ഥിരമായുണ്ട്. ഇവരുടെ സാന്നിധ്യത്തിലാണ് സ്പിരിറ്റ് ഇറക്കുമതി, മദ്യ നിർമാണം എന്നിവ നടത്തുന്നത്.
2015 ആഗസ്റ്റ് എട്ടിന് ടാങ്കർ ലോറിയിൽ വന്ന 40,000ത്തിൽ 20,000 ലിറ്ററും തിരുവല്ലയിൽ എത്താതെ പുറത്തേക്ക് പോയതായാണ് പരാതി ഉയർന്നത്. വർഷങ്ങളായി തുടർന്നുവരുന്ന തട്ടിപ്പാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്. നേരേത്ത രാഷ്ട്രീയ വിവാദങ്ങളും ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞ പിണറായി സർക്കാറിൽ ടി.പി. രാമകൃഷ്ണൻ എക്സൈസ് മന്ത്രിയായിരിക്കെ സി.പി.എം പ്രാദേശിക നേതൃത്വം ഇവിടുത്തെ സ്പിരിറ്റ് തിരിമറി സംബന്ധിച്ച് പരാതി നൽകിയിരുന്നു. കമ്പനിയിൽ എത്തുന്ന സ്പിരിറ്റിെൻറ അളവിൽ കുറവുണ്ടെന്നും ഉദ്യോഗസ്ഥർ തിരിമറി നടത്തുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്. ജനറൽ മാനേജർ അടക്കമുള്ളവരെക്കുറിച്ചായിരുന്നു പരാതിെയങ്കിലും സർക്കാർ നടപടികൾക്ക് മുതിർന്നില്ല. അതോടെ സ്പിരിറ്റ് തിരിമറിയിൽ ഉന്നതർക്കും ബന്ധമുണ്ടെന്ന് സംശയം ഉയർന്നിരുന്നു.
ജനറൽ മാനേജറുടെ പെൻഷൻ പ്രായം 60 ആയി ഉയർത്തിയത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറാണ്. ഇപ്പോഴത്തെ ജനറൽ മാനേജർക്ക് 2025 വരെ സർവിസുണ്ട്. മദ്യം നിർമാണത്തിനുള്ള കാരമെൽ, മറ്റ് അസംസ്കൃത പദാർഥങ്ങൾ, കുപ്പികൾ, അടപ്പ്, ലേബൽ, സീൽ, കുപ്പി പായ്ക്ക് ചെയ്യുന്നതിനുള്ള കാർട്ടൺ എന്നിവ വാങ്ങുമ്പോഴെല്ലാം കമീഷൻ കൈമറിെഞ്ഞന്ന് ആരോപണമുണ്ട്.
ഊറ്റിമാറ്റുന്ന സ്പിരിറ്റിന് പകരം വെള്ളം ചേർക്കുന്നതിനാലാകാം അടുത്തിടെ ഇവിടെ നിർമിക്കുന്ന റമ്മിെൻറ ഗുണനിലവാരം മോശമാണെന്നും പരാതികളുയർന്നിരുന്നു.
പത്തനംതിട്ട: ഇ -ലോക്കിനെ ബാധിക്കാത്തവിധം പൈപ്പ് മുറിച്ചത് മധ്യപ്രദേശിൽനിന്നുള്ള വിദഗ്ധസംഘമാണെന്ന് നിഗമനം. വൈദഗ്ധ്യമില്ലാത്തവർക്ക് ഇ-ലോക്ക് സംവിധാനത്തിലെ പൈപ്പുകൾ മുറിച്ച് മാറ്റാനാവിെല്ലന്നാണ് ടാങ്കറുകൾ പരിശോധിച്ച ഫോറൻസിക്, ലീഗൽ മെട്രോളജി, എക്ൈസസ് സംഘം പറയുന്നത്.
മാസങ്ങളായി നടന്നുവരുന്ന സ്പിരിറ്റ് തട്ടിപ്പിന് സ്ഥിരമായി ഈ സംഘത്തിെൻറ സേവനം ഉപയോഗപ്പെടുത്തിയിരുന്നു. ഡ്രൈവർമാർക്ക് തകർക്കാൻ പറ്റുന്നതല്ല ഇ-ലോക്ക് സംവിധാനം.
സ്പിരിറ്റ് വിതരണ കമ്പനി, ഇവിടേക്ക് എത്തിക്കുന്ന ടാങ്കറുകളുടെ കരാറുകാരൻ, ട്രാവൻകൂർ ഷുഗേഴ്സിലെ ഉദ്യോഗസ്ഥർ എന്നിവരുടെയെല്ലാം അറിവോടെയാണ് ഇ-ലോക്ക് സ്ഥിരമായി തകർത്ത് സ്പിരിറ്റ് ചോർത്തിയിരുന്നതെന്ന് അന്വേഷണ സംഘം പറയുന്നു. ഇ -ലോക്കിനെ ബാധിക്കാത്തവിധമാണ് പൈപ്പ് മുറിച്ചുമാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.