ട്രഷറി തട്ടിപ്പ്്: പ്രതിയെ റിമാൻഡ് ചെയ്തു

പത്തനംതിട്ട: ജില്ല ട്രഷറിയിലും പെരുനാട് സബ് ട്രഷറിയിലും നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ മുഖ്യപ്രതി സി.ടി. ഷഹീറിനെ സി.ജെ.എം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വ്യാഴാഴ്ച രാവിലെ ഷഹീറിനെയും കൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ജില്ലാ ട്രഷറിയിലെത്തി തെളിവെടുപ്പ് നടത്തി. ബുധനാഴ്ച ഉച്ചയോടെയാണ് ഷഹീറിനെ പത്തനംതിട്ടയിലുള്ള വാടകവീട്ടിൽ നിന്ന് ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുന്നത്.

തട്ടിപ്പ് പുറത്തുവന്നതോടെ ഒളിവിലിരുന്ന് ഹൈകോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുകയായിരുന്നു ഇയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. സൈബർ സെല്ലിന്‍റെ സഹായത്തോടെ ഹാർഡ് ഡിസ്കുകളും സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണസംഘം പരിശോധിച്ചിരുന്നു. ഇയാൾ ഉപയോഗിച്ച കമ്പ്യൂട്ടറിലെ വിവരങ്ങൾ അന്വേഷണസംഘം വിശദമായി പരിശോധിച്ചു. നാഷനൽ ഇൻഫർമാറ്റിക് സെന്‍ററിലെയും സ്റ്റേറ്റ് ഡേറ്റ സെന്‍ററിലെയും സൈബർ വിദഗ്ധരുടെ സഹായത്തോടെ ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു. 38,000 രൂപയുടെ ചെക്ക് അടക്കം നൂറോളം രേഖകൾ അന്വേഷണസംഘം കണ്ടെടുത്തു. പ്രതിക്ക് പുറമെനിന്നുള്ള സഹായം ലഭിച്ചോ എന്നുള്ള കാര്യങ്ങൾ പരിശോധിച്ചുവരുകയാണെന്ന് അന്വേഷണസംഘം വ്യക്തമാക്കി. 

Tags:    
News Summary - Treasury fraud: Defendant remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.