പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന പ്രോ​ഗ്ര​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ക്കി സി.​പി.​എം ജി​ല്ല സെ​ക്ര​ട്ട​റി കെ.​പി. ഉ​ദ​യ​ഭാ​നു സം​സാ​രി​ക്കു​ന്നു

പത്തനംതിട്ട നഗരസഭ ഭരണത്തിന്റെ രണ്ട് വർഷം: പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി

പത്തനംതിട്ട: നഗരസഭ ഭരണസമിതിയുടെ രണ്ടുവർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി. സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു പ്രകാശനം ചെയ്തു. വികസനം എന്നത് പ്രഖ്യാപനങ്ങൾപ്പുറം ജനങ്ങൾക്ക് അനുഭവവേദ്യമാകുന്നതാകണം എന്ന ലക്ഷ്യത്തോടെയാണ് ഭരണസമിതി ചുമതലയേറ്റതെന്ന് അദ്ദേഹം പറഞ്ഞു.മുൻ ഭരണസമിതികൾ തുടങ്ങിവെച്ച പ്രവർത്തനം പൂർത്തിയാക്കി ജനങ്ങൾക്ക് ഉപയോഗയോഗ്യമാക്കാനാണ് നഗരസഭ ആദ്യം ഊന്നൽ നൽകിയതെന്ന് ചെയർമാൻ അഡ്വ. ടി. സക്കീർ ഹുസൈൻ പറഞ്ഞു.

ബഡ്സ് സ്കൂൾ, ഷീ ലോഡ്ജ്, വനിത ഹോസ്റ്റൽ, സ്മാർട്ട് അംഗൻവാടികൾ, ആധുനിക സൗകര്യങ്ങൾ ഒരുക്കിയ ശ്രീചിത്ര തിരുനാൾ സ്മാരക ടൗൺ ഹാൾ തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പൂർത്തിയാക്കി ജനങ്ങൾക്കായി സമർപ്പിക്കാൻ ഒന്നാംവർഷം തന്നെ ഭരണസമിതിക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് നഗരസഭ കൺവീനർ കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു.

ഡെപ്യൂട്ടി ചെയർപേഴ്സൻ ആമിന ഹൈദരലി, എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി.കെ. അനീഷ്, എൽ.ഡി.എഫ് നേതാക്കളായ പി.വി. അശോക് കുമാർ, അൻസാരി എസ്. അസീസ്, അബ്ദുൽ മനാഫ്, എം.ജെ. രവി, മുണ്ടുകൊട്ടക്കൽ സുരേന്ദ്രൻ, പി.കെ. ജേക്കബ്, മാത്യു മരോട്ടീമൂട്ടിൽ, സുമേഷ് ഐശ്വര്യ, ബിജു മുസ്തഫ, ഷാഹുൽ ഹമീദ്, സത്യൻ കണ്ണങ്കര, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ.ആർ. അജിത്കുമാർ, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ ജെറി അലക്സ്‌, പൊതുമരാമത് സ്ഥിരംസമിതി അധ്യക്ഷൻ ഇന്ദിരമണിയമ്മ എന്നിവർ സംബന്ധിച്ചു.

മാ​സ്റ്റ​ർ​പ്ലാ​ൻ പ​ബ്ലി​ക് സെ​മി​നാ​ർ നാ​ളെ

പ​ത്ത​നം​തി​ട്ട: ന​ഗ​ര വി​ക​സ​ന​ത്തി​ൽ നാ​ഴി​ക​ക്ക​ല്ലാ​കു​ന്ന മാ​സ്റ്റ​ർ പ്ലാ​നി​ന്റെ പ​ബ്ലി​ക് സെ​മി​നാ​ർ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ശ്രീ​ചി​ത്തി​ര തി​രു​നാ​ൾ സ്മാ​ര​ക ടൗ​ൺ ഹാ​ളി​ൽ ചേ​രും. പ​ത്ത​നം​തി​ട്ട​യു​ടെ ഭാ​വി വി​ക​സ​ന​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളി​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യം രൂ​പ​പ്പെ​ടു​ത്താ​നാ​ണ് സെ​മി​നാ​ർ.

ഗ്രേ​റ്റ​ർ പ​ത്ത​നം​തി​ട്ട എ​ന്ന ആ​ശ​യ​വും പ​ബ്ലി​ക് സെ​മി​നാ​റി​ൽ ച​ർ​ച്ച​യാ​കും. ജി​ല്ല ആ​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള മി​ക​ച്ച നി​ർ​ദേ​ശ​ങ്ങ​ൾ സെ​മി​നാ​റി​ൽ ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ഡ്വ. ടി. ​സ​ക്കീ​ർ ഹു​സൈ​ൻ പ​റ​ഞ്ഞു. 

Tags:    
News Summary - Two years of Pathanamthitta Municipal Administration: Progress Report released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.