പന്തളം: മണ്ഡല മകരവിളക്ക് തീർഥാടനകാലം ആരംഭിക്കുമ്പോൾ പന്തളം ക്ഷേത്രത്തിൽ അന്നദാനത്തിൽ അനിശ്ചിതത്വം. ഫണ്ട് അനുവദിക്കുന്നതിൽ ദേവസ്വം ബോർഡ് വീഴ്ചവരുത്തിയതാണ് കാരണം. കോവിഡ് കാലത്ത് അനുവദിച്ച 10 ലക്ഷം രൂപ മാത്രമാണ് അന്നദാനത്തിനായി ഇത്തവണയുമുള്ളത്. കോവിഡ് കാലത്തിനു മുമ്പ് 40 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഇത്തവണ ഭക്തരുടെ വരവ് കൂടുമെന്ന് വ്യക്തമായിട്ടും തുകയിൽ വർധന വരുത്തിയിട്ടില്ല.
ബാക്കിവരുന്ന ചെലവ് ഉപദേശക സമിതി വഹിക്കാനാണ് നിർദേശം. ബോർഡ് കൂടുതൽ തുക അനുവദിച്ചില്ലെങ്കിൽ ഭാരിച്ച സാമ്പത്തിക ബാധ്യത വരുമെന്ന് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വിപാൽ, സെക്രട്ടറി ആഘോഷ് വി. സുരേഷ്, ആർ. മോഹനൻ, രാജ്കുമാർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.