Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപന്തളം​ ക്ഷേത്രത്തിൽ...

പന്തളം​ ക്ഷേത്രത്തിൽ അന്നദാനത്തിൽ അനിശ്ചിതത്വം

text_fields
bookmark_border
പന്തളം​ ക്ഷേത്രത്തിൽ അന്നദാനത്തിൽ അനിശ്ചിതത്വം
cancel
camera_alt

ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ പ​ന്ത​ളം വ​ലി​യ​കോ​യി​ക്ക​ൽ ശ്രീ ​ധ​ർ​മ​ശാ​സ്താ​ക്ഷേ​ത്ര​ത്തി​ലെ തി​രു​മു​റ്റം

പ​ന്ത​ളം: മ​ണ്ഡ​ല മ​ക​ര​വി​ള​ക്ക് തീ​ർ​ഥാ​ട​ന​കാ​ലം ആ​രം​ഭി​ക്കു​മ്പോ​ൾ പ​ന്ത​ള​ം ക്ഷേ​ത്ര​ത്തി​ൽ അ​ന്ന​ദാ​ന​ത്തി​ൽ അ​നി​ശ്ചി​ത​ത്വം. ഫ​ണ്ട് അ​നു​വ​ദി​ക്കു​ന്ന​തി​ൽ ദേ​വ​സ്വം ബോ​ർ​ഡ് വീ​ഴ്ച​വ​രു​ത്തി​യ​താ​ണ്​ കാ​ര​ണം. കോ​വി​ഡ് കാ​ല​ത്ത് അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് അ​ന്ന​ദാ​ന​ത്തി​നാ​യി ഇ​ത്ത​വ​ണ​യു​മു​ള്ള​ത്. കോ​വി​ഡ് കാ​ല​ത്തി​നു മു​മ്പ്​ 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ ഭ​ക്ത​രു​ടെ വ​ര​വ്​ കൂ​ടു​മെ​ന്ന്​ വ്യ​ക്ത​മാ​യി​ട്ടും തു​ക​യി​ൽ വ​ർ​ധ​ന വ​രു​ത്തി​യി​ട്ടി​ല്ല.

ബാ​ക്കി​വ​രു​ന്ന ചെ​ല​വ് ഉ​പ​ദേ​ശ​ക സ​മി​തി വ​ഹി​ക്കാ​നാ​ണ്​ നി​ർ​ദേ​ശം. ബോ​ർ​ഡ് കൂ​ടു​ത​ൽ തു​ക അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ൽ ഭാ​രി​ച്ച സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​മെ​ന്ന് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി പ്ര​സി​ഡ​ന്‍റ്​ ജി. ​പൃ​ഥ്വി​പാ​ൽ, സെ​ക്ര​ട്ട​റി ആ​ഘോ​ഷ് വി. ​സു​രേ​ഷ്, ആ​ർ. മോ​ഹ​ന​ൻ, രാ​ജ്‌​കു​മാ​ർ എ​ന്നി​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pandalam templeannadhanam
News Summary - Uncertainty in food offering at Pandalam temple
Next Story