representation image

വരട്ടാർ ജലോത്സവം ആറിന്

പത്തനംതിട്ട: ഇരവിപേരൂർ പഞ്ചായത്ത് നേതൃത്വത്തിൽ നടത്തുന്ന ആദിപമ്പ വരട്ടാർ ജലോത്സവം ആറിന് നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10.30ന് വഞ്ചിപ്പാട്ട് മത്സരം നടക്കും. ഉച്ചക്ക് 1.30ന് മന്ത്രി റോഷി അഗസ്റ്റിൻ മേള ഉദ്ഘാടനം നിർവഹിക്കും.

മന്ത്രി വീണ ജോർജ് അധ്യക്ഷത വഹിക്കും. ആന്‍റോ ആന്‍റണി എം.പി ജലഘോഷ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. ഉച്ചക്ക് 2.30ന് വരട്ടാർ മുഖത്തുനിന്ന് ചേന്ദാത്ത് ക്ഷേത്രക്കടവിലേക്ക് ജലഘോഷ യാത്ര ആരംഭിക്കും. നാലിന് സമാപന സമ്മേളനം നടക്കും.

കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ബാച്ച് വിജയികൾക്ക് സമ്മാനങ്ങൾ നൽകും. പള്ളിയോട സേവാസംഘം പ്രസിഡന്‍റ് കെ.എസ്. രാജൻ വഞ്ചിപ്പാട്ട് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് കെ. അനന്തഗോപൻ ഗ്രാന്‍റ് വിതരണവും നിർവഹിക്കും.

വാർത്തസമ്മേളനത്തിൽ ചെയർമാൻ കെ.ബി. ശശിധരൻപിള്ള, ജനറൽ കൺവീനർ ചന്ദ്രൻപിള്ള ഓതറ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സാലി ജേക്കബ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Varattar water festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.