പത്തനംതിട്ട: നഗരസഭ കാര്യാലയത്തിനുള്ളിലെ ചെടിക്കുള്ളിൽ കൂടുകൂട്ടിയ ഇരട്ടത്തലച്ചിയുടെ മുട്ടകൾ വിരിഞ്ഞു. നഗരസഭ കോണ്‍ഫറന്‍സ് ഹാളിലേക്ക് പോകുന്ന വഴിയിൽ ചെടിച്ചട്ടിയിൽ സ്ഥാപിച്ച ഹെലിക്കോണിയ ചെടിയുടെ ഇലകളിലാണ് നാട്ടുബുള്‍ബുളുകളുടെ വർഗത്തിൽപെടുന്ന ഇരട്ടത്തലച്ചി കൂടുകൂട്ടിയത്. ദിനംപ്രതി നൂറുകണക്കിനാളുകൾ കടന്നുപോകുന്ന വഴിയിൽ കിളികള്‍ക്ക് അസൗകര്യങ്ങൾ ഉണ്ടാകാതെ പരിപാലിച്ച് നോക്കിയിരുന്നത് നഗരസഭയിലെ ജീവനക്കാരാണ്.
രണ്ടാഴ്ച മുമ്പാണ് മൂന്ന് മുട്ട വിരിഞ്ഞത്. കിളികൾ കൂടുകൂട്ടിയ സമയം മുതൽ ജീവനക്കാർ ഏറെ ശ്രദ്ധ നല്‍കിയിരുന്നു.
നഗരസഭ കാര്യാലായം നവീകരിച്ചതോടെ ഇവിടത്തെ ഉദ്യോഗസ്ഥയായ മഞ്ജു സക്കറിയാണ് നഗരസഭയിൽ ചെടികൾ പരിപാലിക്കുന്നത്. കിളികൾക്ക് വേണ്ടത്ര സംരക്ഷണം നൽകിവന്നത് ജീവനക്കാരനായ ശ്രീകുമാറാണ്. ജീവനക്കാർ കൂട് പരിശോധിച്ചാലും കിളികൾ സമീപത്ത് ചുറ്റിത്തിരിയുക മാത്രമേ ചെയ്യാറുള്ളൂ. അപരിചതർ എത്തിയാൽ ഇവ കൊത്തിയോടിക്കാൻ ശ്രമിക്കാറുണ്ടെന്നും ജീവനക്കാർ പറയുന്നു. ഇപ്പോൾ രണ്ടാം തവണയാണ് ഇവിടെ കിളി കൂടുകൂട്ടുന്നതും മുട്ട വിരിയുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.