ചിറ്റാർ: ഗുരുതര രോഗബാധിതയും ആറ് മാസം പ്രായമുള്ള കുഞ്ഞിെൻറ അമ്മയുമായ രജനി സുരാജിെൻറ (31) ജീവൻ രക്ഷിക്കാൻ നാട് ഒന്നിക്കുന്നു. സൗദി അറേബ്യയിൽ നഴ്സായി ജോലി ചെയ്തു വരവെ അപ്രതീക്ഷിതമായിട്ടാണ് രജനിക്ക് പ്രസവാനന്തരം ട്യൂബർക്കുലോസ് മെനിഞ്ചൈറ്റിസ് രോഗം ബാധിച്ച് ചികിത്സയിലായത്. വിദഗ്ധ ചികിത്സക്ക് കേരളത്തിൽ എത്തിക്കാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.
സൗദി അറേബ്യയിൽനിന്ന് കേരളത്തിൽ എത്തിക്കാൻ എയർ ആംബുലൻസിന് മാത്രം 50 ലക്ഷത്തിൽ അധികം രൂപ ആവശ്യമാണ്. തുടർ ചികിത്സക്കായി ഭീമമായ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയുന്നില്ല. ചികിത്സക്കായി സമ്പാദ്യവും വസ്തുവകകളും പണയപ്പെടുത്തിയ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. രജനി സുരാജിെൻറ ചികിത്സക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ സഹായ നിധി ശേഖരണം നടത്തുകയാണ്.
കഴിഞ്ഞ ദിവസം സീതത്തോട്ടിൽ ചേർന്ന സർവകക്ഷി യോഗത്തിൽ ചികിത്സ സഹായസമിതി രൂപവത്കരിച്ചു. അഡ്വ. കെ. യു. ജനീഷ്കുമാർ എം.എൽ.എ ഒരു മാസത്തെ അലവൻസുകൾ ആദ്യ സംഭാവനയായി നൽകി. കൊച്ചുകോയിക്കൽ അക്ഷയ ക്ലബ് അംഗങ്ങൾ ഒരു ലക്ഷം രൂപ കൈമാറി. ശനിയാഴ്ച പഞ്ചായത്തിലെ മുഴുവൻ വീടുകളിൽനിന്നും സംഭാവന സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് സമിതി. ഫെഡറൽ ബാങ്ക് സീതത്തോട് ബ്രാഞ്ചിൽ അക്കൗണ്ടും തുടങ്ങി. സുജിരാജ് പി.ആർ. അക്കൗണ്ട് നമ്പർ : 12770100203052, ഐ.എഫ്എസ്.സി: FDRL0001277 ഗൂഗിൾ പേ : 9744296539. അന്വേഷണങ്ങൾക്ക് ഫോൺ: 9744296539, 6238258544,9947403665 .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.