പത്തനംതിട്ട: മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യത്തിലൂടെ ആദ്യദിവസം വോട്ട് രേഖപ്പെടുത്തിയത് 2575 പേര്. 85 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷി വോട്ടര്‍മാര്‍ക്കുമാണ് വീട്ടില്‍തന്നെ വോട്ട് ചെയ്യാനുള്ള സംവിധാനം ഒരുക്കിയത്. 85 വയസ്സ് പിന്നിട്ട 2131 പേരും ഭിന്നശേഷിക്കാരായ 444 പേരുമാണ് സമ്മതിദാനം വിനിയോഗിച്ചത്. ജില്ലയില്‍ ആകെ 12,367 അര്‍ഹരായ വോട്ടര്‍മാരാണ് ഉള്ളത്.
12 ഡി പ്രകാരം അപേക്ഷ നല്കിയ അര്‍ഹരായ വോട്ടര്‍മാരുടെ വീടുകളില്‍ സ്പെഷല്‍ പോളിങ് ടീമുകള്‍ എത്തിയാണ് വോട്ട് ചെയ്യിപ്പിക്കുന്നത്. ഒരു പോളിങ് ഓഫിസര്‍, ഒരു മൈക്രോ ഒബ്സര്‍വര്‍, പോളിങ് അസിസ്റ്റന്റ്, പൊലീസ് ഉദ്യോഗസ്ഥന്, വിഡിയോഗ്രാഫര്‍ എന്നിവരാണ് സംഘത്തിലുള്ളത്. വീട്ടില്‍ വോട്ട് പ്രക്രിയ വിഡിയോയില്‍ ചിത്രീകരിക്കും. വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ട് ചെയ്യുന്നത്.
സീല്‍ചെയ്ത പെട്ടിയിലാണ് ബാലറ്റ് പേപ്പര്‍ സൂക്ഷിക്കുന്നത്. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടിങ്. ബാലറ്റ് പേപ്പറടങ്ങിയ സീല്‍ ചെയ്ത പെട്ടികള്‍ അതത് ദിവസം തന്നെ പൊലീസ് സുരക്ഷയില്‍ നിയോജകമണ്ഡലത്തിലെ അസിസ്റ്റന്റ് റിട്ടേര്‍ണിങ് ഓഫിസര്‍മാരുടെ സ്ട്രോങ് റൂമുകളില്‍ സൂക്ഷിക്കും. തുടര്‍ന്ന് വോട്ടെണ്ണലിന് മുമ്പ് ഇവ മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രമായ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലേക്ക് മാറ്റും. ഈ വിഭാഗത്തിലെ വോട്ടിങ്ങിന് നിയോഗിച്ച പ്രത്യേക പോളിങ് സംഘങ്ങളുടെ ഭവനസന്ദര്‍ശനം വെള്ളിയാഴ്ച വരെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.