വാർഡ്​ പുനർവിഭജനം; ഗ്രാമപഞ്ചായത്തുകളിൽ വർധിച്ചത്​ 43 വാർഡ്​

പ​ത്ത​നം​തി​ട്ട: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ വാ​ർ​ഡു​ക​ൾ പു​ന​ർ​വി​ഭ​ജ​നം ന​ട​ത്തി​യ​പ്പോ​ൾ ജി​ല്ല​യി​​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വ​ർ​ധി​ച്ച​ത്​ 43 വാ​ർ​ഡ്. 53 ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​യി നേ​ര​ത്തേ 788 വാ​ർ​ഡാ​ണ്​ ഉ​ണ്ടാ​യി​രു​ന്ന​ത്. സം​വ​ര​ണ വാ​ർ​ഡു​ക​ൾ ഉ​ൾ​പ്പെ​ടെ വാ​ർ​ഡു​ക​ളു​ടെ പു​ന​ർ​വി​ഭ​ജ​നം പൂ​ർ​ത്തി​യാ​ക്കി ഉ​ത്ത​ര​വി​റ​ങ്ങി​യ​പ്പോ​ൾ മി​ക്ക പ​ഞ്ചാ​യ​ത്തി​ലും ഓ​രോ വാ​ർ​ഡ്​ വീ​തം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. മൊ​ത്തം വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 831 ആ​യി​ട്ടാ​ണ്​ വ​ർ​ധി​ച്ച​ത്. ക​വി​യൂ​ർ, മ​ല​യാ​ല​പ്പു​ഴ, ക​ല്ലൂ​പ്പാ​റ, അ​യി​രൂ​ർ, നാ​ര​ങ്ങാ​നം, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, അ​രു​വാ​പ്പു​ലം, ഏ​റ​ത്ത്, ക​ല​ഞ്ഞൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ വാ​ർ​ഡു​ക​ളി​ൽ വ​ർ​ധ​ന​യി​ല്ല. കോ​ന്നി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ട്​ വാ​ർ​ഡാ​ണ്​ കൂ​ടി​യ​ത്. മ​റ്റെ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഒ​ന്നു വീ​ത​വും കൂ​ടി.

മൊ​ത്തം വാ​ർ​ഡു​ക​ളു​ടെ പ​കു​തി​യി​ൽ കൂ​ടു​ത​ലും സ്ത്രീ ​സം​വ​ര​ണ​മാ​ണ്. മൊ​ത്തം സ്ത്രീ ​സം​വ​ര​ണ വാ​ർ​ഡു​ക​ൾ 423 ആ​ണ്. പ​ട്ടി​ക​ജാ​തി​യി​ൽ​പെ​ടു​ന്ന സ്തീ​ക​ൾ​ക്ക്​ സം​വ​ര​ണം ചെ​യ്ത വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം 57 ആ​ണ്. ആ​റ​ന്മു​ള, ​കൊ​ടു​മ​ൺ, പ​ള്ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ മൂ​ന്ന്​ വീ​തം വാ​ർ​ഡു​ക​ൾ ഈ ​വി​ഭാ​ഗ​ത്തി​ൽ ഉ​ള​ള​പ്പോ​ൾ 12 പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ര​ണ്ട്​ വീ​തം വാ​ർ​ഡു​ക​ളു​മു​ണ്ട്. പ​ട്ടി​ക​വ​ർ​ഗ​ത്തി​ൽ​പെ​ടു​ന്ന സ്​​ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്ത ഒ​രു വാ​ർ​ഡ്​ മാ​ത്ര​മാ​ണ്​ ജി​ല്ല​യി​ൽ ഉ​ള്ള​ത്.

നാ​റാ​ണം​മൂ​ഴി പ​ഞ്ചാ​യ​ത്തി​ലാ​ണ്​ ഈ ​വാ​ർ​ഡ്. പ​ട്ടി​ക വ​ർ​ഗ​ക്കാ​ർ​ക്ക്​ സം​വ​ര​ണം ചെ​യ്ത വാ​ർ​ഡു​ക​ളു​ടെ എ​ണ്ണം നാ​ലാ​ണ്. നാ​റാ​ണം​മൂ​ഴി​യി​ൽ ര​ണ്ട്. റാ​ന്നി പെ​രു​നാ​ട്, ചി​റ്റാ​ർ ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ്​ വാ​ർ​ഡു​ക​ൾ.

Tags:    
News Summary - Ward redistribution; In Gram Panchayats 43 wards have increased

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.