വാർഡ് പുനർവിഭജനം; ഗ്രാമപഞ്ചായത്തുകളിൽ വർധിച്ചത് 43 വാർഡ്
text_fieldsപത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ പുനർവിഭജനം നടത്തിയപ്പോൾ ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിൽ വർധിച്ചത് 43 വാർഡ്. 53 ഗ്രാമപഞ്ചായത്തിലായി നേരത്തേ 788 വാർഡാണ് ഉണ്ടായിരുന്നത്. സംവരണ വാർഡുകൾ ഉൾപ്പെടെ വാർഡുകളുടെ പുനർവിഭജനം പൂർത്തിയാക്കി ഉത്തരവിറങ്ങിയപ്പോൾ മിക്ക പഞ്ചായത്തിലും ഓരോ വാർഡ് വീതം വർധിച്ചിട്ടുണ്ട്. മൊത്തം വാർഡുകളുടെ എണ്ണം 831 ആയിട്ടാണ് വർധിച്ചത്. കവിയൂർ, മലയാലപ്പുഴ, കല്ലൂപ്പാറ, അയിരൂർ, നാരങ്ങാനം, റാന്നി പഴവങ്ങാടി, അരുവാപ്പുലം, ഏറത്ത്, കലഞ്ഞൂർ പഞ്ചായത്തുകളിൽ വാർഡുകളിൽ വർധനയില്ല. കോന്നി പഞ്ചായത്തിൽ രണ്ട് വാർഡാണ് കൂടിയത്. മറ്റെല്ലാ പഞ്ചായത്തുകളിലും ഒന്നു വീതവും കൂടി.
മൊത്തം വാർഡുകളുടെ പകുതിയിൽ കൂടുതലും സ്ത്രീ സംവരണമാണ്. മൊത്തം സ്ത്രീ സംവരണ വാർഡുകൾ 423 ആണ്. പട്ടികജാതിയിൽപെടുന്ന സ്തീകൾക്ക് സംവരണം ചെയ്ത വാർഡുകളുടെ എണ്ണം 57 ആണ്. ആറന്മുള, കൊടുമൺ, പള്ളിക്കൽ പഞ്ചായത്തുകളിൽ മൂന്ന് വീതം വാർഡുകൾ ഈ വിഭാഗത്തിൽ ഉളളപ്പോൾ 12 പഞ്ചായത്തുകളിൽ രണ്ട് വീതം വാർഡുകളുമുണ്ട്. പട്ടികവർഗത്തിൽപെടുന്ന സ്ത്രീകൾക്കായി സംവരണം ചെയ്ത ഒരു വാർഡ് മാത്രമാണ് ജില്ലയിൽ ഉള്ളത്.
നാറാണംമൂഴി പഞ്ചായത്തിലാണ് ഈ വാർഡ്. പട്ടിക വർഗക്കാർക്ക് സംവരണം ചെയ്ത വാർഡുകളുടെ എണ്ണം നാലാണ്. നാറാണംമൂഴിയിൽ രണ്ട്. റാന്നി പെരുനാട്, ചിറ്റാർ ഒന്നു വീതം എന്നിങ്ങനെയാണ് വാർഡുകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.