പത്തനംതിട്ട: ആരോഗ്യവകുപ്പ് ഡെങ്കി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച പത്തനംതിട്ട നഗരസഭ പത്താം വാർഡിൽ പ്രസ്ക്ലബ്-തൈക്കാവ് റോഡിലേക്ക് മലിനജലം ഒഴുക്കുന്നതായി വ്യാപക പരാതി. നഗരസഭ ആരോഗ്യ വിഭാഗം തടഞ്ഞിട്ടും മത്സ്യവാഹനവും പ്ലാസ്റ്റിക് കണ്ടെയ്നറുകളും കഴുകി റോഡിലേക്ക് ഒഴുക്കുന്നതായി നാട്ടുകാർ പരാതി ഉയർത്തുന്നു. ഇത് സംബന്ധിച്ച് നാട്ടുകാർ പത്തനംതിട്ട നഗരസഭയിൽ പരാതി നൽകിയിരുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വിലക്കിയിട്ടും പരസ്യമായി നിയമലംഘനം തുടരുകയാണ്.
ഇവിടുത്തെ അളവുതൂക്ക ജില്ല ഓഫിസ് അധികൃതരും സമീപത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളും ജീവനക്കാരും നാട്ടുകാരും പകർച്ചവ്യാധി ഭീഷണിയിലാണ്. മലിന ജലത്തിൽ ചവിട്ടിവേണം സഞ്ചരിക്കാനെന്ന് നാട്ടുകാർ പറയുന്നു.
അസഹ്യമായ ദുർഗന്ധവും പരക്കുന്നുണ്ട്. വിഷയത്തിൽ വാർഡ് കൗൺസിലറും നിശ്ശബ്ദത പാലിക്കുന്നതായി നാട്ടുകാർ പറയുന്നു. ആരോഗ്യവകുപ്പ് ശക്തമായ നടപടി സ്വീകരിക്കണമെന്ന് തദ്ദേശവാസികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.