പത്തനംതിട്ട: ലഹരി മാഫിയയില്‍ നിന്ന് വിദ്യാര്‍ഥികളെയും സമൂഹത്തെയും സംരക്ഷിക്കാന്‍ ഒരുമയോടെ പോരാടണമെന്ന് കലക്ടര്‍ എ. ഷിബു പറഞ്ഞു.
ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍, പത്തനംതിട്ട ലയണ്‍സ് ക്ലബ് എന്നിവയുമായി ചേര്‍ന്നു എക്സൈസ് വിമുക്തി മിഷന് പത്തനംതിട്ട കാതോലിക്കേറ്റ് ഹയര്‍സെക്കൻഡറി സ്കൂളില്‍ നടത്തിയ ജില്ല തല ചെസ് മത്സരം ‘ലഹരിക്കെതിരെ ചെക്ക് വെക്കാം’ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. കലക്ടര്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. വിമുക്തി മിഷന് ജില്ല മാനേജര്‍ സി.കെ.അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. മിഷന് ജില്ല കോര്‍ഡിനേറ്റര്‍ അഡ്വ.ജോസ് കളീയ്ക്കല്‍, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍, ഓര്‍ത്തഡോക്സ് സഭ തുമ്പ ഭദ്രാസന സെക്രട്ടറി റെവ.ജോണ്സണ് കല്ലിട്ടതില്‍ കോര്‍എപ്പിസ്കോപ്പ, ലയണ്‍സ് ക്ലബ് പത്തനംതിട്ട റോയല്‍ പ്രസിഡന്റ് റോബി മാത്യു, സ്കൂള്‍ പ്രിന്‍സിപ്പല്‍ ജേക്കബ്ജോര്‍ജ്, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ് ഷാജി. എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.