representational image

കഞ്ചാവുമായി യുവാവ് പിടിയിൽ

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് വി​ൽ​ക്കാ​ൻ കൊ​ണ്ടു​വ​ന്ന ക​ഞ്ചാ​വു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. കൂ​ട​ൽ അ​തി​രു​ങ്ക​ൽ സ​ന്തോ​ഷ് ഭ​വ​നി​ൽ ശ്രേ​യ​സ് എ​സ് കൃ​ഷ്ണ(20)​യെ​യാ​ണ് കൂ​ട​ൽ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ ​ൈക​യി​ൽ നി​ന്നും 2.180 ഗ്രാം ​ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്തു.

സ്കൂ​ളി​ന്‍റെ ക​ളി​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന കു​ട്ടി​ക​ൾ​ക്ക് വി​ൽ​ക്കാ​നാ​യി ക​ഞ്ചാ​വ് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് കൂ​ട​ൽ പൊ​ലീ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ പു​ഷ്പ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘ​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് 7.30 നാ​ണ് ശ്രേ​യ​സ്സ് സ്കൂ​ൾ മൈ​താ​ന​ത്ത് എ​ത്തി​യ​ത്. ക​ളി​ക്കാ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കൊ​ടു​ക്കാ​ൻകൊ​ണ്ടു​വ​ന്ന​താ​ണ് ക​ഞ്ചാ​വെ​ന്ന് പൊ​ലീ​സി​ന്‍റെ ചോ​ദ്യം ചെ​യ്യ​ലി​ൽ ഇ​യാ​ൾ സ​മ്മ​തി​ച്ചു. 

Tags:    
News Summary - Young man arrested with ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.