അഗളി: അട്ടപ്പാടി പുതൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കാട്ടാനയുടെ അസ്ഥികൂടം കണ്ടെത്തി. പുതൂർ നട്ടകൽ ചുണ്ടപ്പട്ടിയിലെ കൃഷിയിടത്തിലാണ് പിടിയാനയുടെ അസ്ഥികൂടം കണ്ടെത്തിയത്. ഒരുവർഷം പഴക്കമുള്ളതായാണ് പ്രാഥമിക നിഗമനം.
കാടുവെട്ടാനെത്തിയ തൊഴിലാളികളാണ് കണ്ടെത്തിയത്. തമിഴ്നാട് വനമേഖലയോട് ചേർന്ന പ്രദേശമാണ് നട്ടകൽ ചുണ്ടപ്പട്ടി. വനംവകുപ്പ് ഫോറൻസിക് സർജൻ സ്ഥലത്തെത്തി പോസ്റ്റ്മോർട്ടം നടപടി പൂർത്തിയാക്കി. തലയോട്ടി കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചു. പരിശോധനഫലം വന്നശേഷമാണ് മരണകാരണം വ്യക്തമാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.