പുലിമുട്ടുകൾ സ്ഥാപിക്കണം

എറിയാട്: കടൽക്ഷോഭം ചെറുക്കാൻ അഴീക്കോട് മുതൽ ചേറ്റുവ വരെ പുലിമുട്ടുകൾ നിർമിക്കണമെന്നും മത്സ്യത്തൊഴിലാളികൾക്കുള്ള ഇന്ധന സബ്സിഡി പുനരാരംഭിക്കണമെന്നും കേരള കോൺഗ്രസ് -എം നിയോജക മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ജോസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്‍റ്​ ഉണ്ണികൃഷ്ണൻ, ബേബി മാത്യു കാവുങ്ങൽ, ഡെന്നീസ്, കെ. ആന്റണി, ജില്ല സെക്രട്ടറിമാരായ ബേബി നെല്ലിക്കുഴി, ബിജു ആന്റണി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പി.കെ. രവി (പ്രസി.), വിനോദ് എസ്.എൻ പുരം, ബിനു കാവാലംകുഴി, സഹീർ ചാമക്കാലയിൽ, ദിൽഷാദ് മുല്ലക്കര (സെക്ര.), ബബിത്ത് (ട്രഷ.) എന്നിവരെ തെരഞ്ഞെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.