കയ്‌പമംഗലം പഞ്ചായത്തിൽ 'ഞങ്ങളും കൃഷിയിലേക്ക്'

കയ്പമംഗലം: കൃഷിവകുപ്പിന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിക്ക് കയ്‌പമംഗലം പഞ്ചായത്തിൽ തുടക്കമായി. മധു ചക്കാലക്കലിന്‍റെ കൃഷിയിടത്തിൽ നടന്ന ചടങ്ങിൽ ഇ.ടി. ടൈസൺ എം.എൽ.എ നെൽവിത്ത് വിതച്ച് ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് പ്രസിഡന്‍റ്​ ശോഭന രവി അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി.പി. ശ്രീജിത്ത് കുമാർ പദ്ധതി വിശദീകരണം നടത്തി. വൈസ് പ്രസിഡന്‍റ്​ ബീന സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ നൗമി പ്രസാദ്, വി.എസ്. ജിനേഷ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്​ കമ്മിറ്റി ചെയർമാൻ സി.ജെ. പോൾസൺ, പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.