തൃപ്രയാർ: വലപ്പാട് സഹകരണ ബാങ്കിലെ ക്രമക്കേടും അഴിമതിയും പരിശോധിക്കാൻ പ്രഖ്യാപിച്ച അന്വേഷണം മന്ദഗതിയിൽ ആക്കിയതിനെതിരെ സഹകരണ സംരക്ഷണ സമിതി . അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കാൻ എൻക്വയറി ഓഫിസർക്ക് നിർദേശം നൽകുമെന്ന് ജോയന്‍റ് രജിസ്ട്രാർ അറിയിച്ചതായി സമിതി പ്രവർത്തകർ പറഞ്ഞു. ചാവക്കാട് എ.ആർ ഓഫിസ് യൂനിറ്റ് ഇൻസ്പെക്ടർ പ്രമോദിനാണ് അന്വേഷണ ചുമതല. ഏപ്രിലിൽ പ്രഖ്യാപിച്ച അന്വേഷണം മൂന്നുമാസത്തിനകം പൂർത്തിയാക്കാനാണ് നിർദേശം. സഹകാരികൾക്കും ഇടപാടുകാർക്കും പരാതികളും തെളിവുകളും നൽകാൻ അവസരമുണ്ടെന്നും ജോയൻറ് രജിസ്ട്രാർ അറിയിച്ചു. സമിതി പ്രവർത്തകരായ ടി.എ. പ്രേംദാസ്, എം.എ. സലീം, പി.കെ. ഷൗക്കത്തലി, പി.എൻ. പ്രോവിൻറ്, കെ.ജി. സുരേന്ദ്രൻ, കെ.എസ്. ജോഷി എന്നിവരാണ് യ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.