ജെ.എച്ച്.ഐയെ ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ കേസെടുക്കണം

കൊടുങ്ങല്ലൂർ: റോഡരികിലെ അനധികൃത ഷവർമ വിൽപന പാടില്ലെന്ന് നിർദേശിച്ച ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്ടറെ ഭീഷണിപ്പെടുത്തിയ വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതാവിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരാതി പൂഴ്ത്തിവെച്ച അധികാരികളും ഉന്നത ഉദ്യോഗസ്ഥരും കാണിച്ച അനാസ്ഥക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുന്നതിനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ്‌ കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.ബി. സജീവൻ, വി.ജി. ഉണ്ണികൃഷ്ണൻ, എൽ.കെ. മനോജ്‌, വിദ്യാസാഗർ, ഷീല താരാനാഥ്, സന്ധ്യ അനൂപ്, രശ്മി, ശ്രീജിത്ത്‌ സോമൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-24 05:58 GMT