Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2022 12:03 AM GMT Updated On
date_range 7 Jun 2022 12:03 AM GMTജെ.എച്ച്.ഐയെ ഭീഷണിപ്പെടുത്തിയ നേതാവിനെതിരെ കേസെടുക്കണം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: റോഡരികിലെ അനധികൃത ഷവർമ വിൽപന പാടില്ലെന്ന് നിർദേശിച്ച ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ ഭീഷണിപ്പെടുത്തിയ വഴിയോര കച്ചവട തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതാവിനെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പരാതി പൂഴ്ത്തിവെച്ച അധികാരികളും ഉന്നത ഉദ്യോഗസ്ഥരും കാണിച്ച അനാസ്ഥക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് സമരം നടത്തുന്നതിനും തീരുമാനിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം ടി.ബി. സജീവൻ, വി.ജി. ഉണ്ണികൃഷ്ണൻ, എൽ.കെ. മനോജ്, വിദ്യാസാഗർ, ഷീല താരാനാഥ്, സന്ധ്യ അനൂപ്, രശ്മി, ശ്രീജിത്ത് സോമൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story