അന്തിക്കാട് കെ.ജി.എം സ്കൂളിലെ വിദ്യാർഥികളും കൃഷിയിലേക്ക്

അന്തിക്കാട്: അന്തിക്കാട് കർഷകമിത്രം കൂട്ടായ്മയും കെ.ജി.എം സ്കൂളും ചേർന്ന് 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി ഒരേക്കർ സ്ഥലത്ത് ചെണ്ടുമല്ലി (മാരി ഗോൾഡ്) കൃഷി ആരംഭിച്ചു. സ്കൂൾ വക സ്ഥലത്താണ് കൃഷി ചെയ്യുക. കുഞ്ഞുമനസ്സിൽ കൃഷിയുടെ ആശയം വളർത്തിയെടുക്കാനും കൃഷിയിലേക്ക് ഇറങ്ങി വരാനുമാണ് പദ്ധതിയുടെ ഭാഗമായത്. മണ്ണൊരുക്കൽ തുടങ്ങി കൃഷിയുടെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകുന്നതിനായി ആഴ്ചയിലൊരു ദിവസം കൃഷിയിടം സന്ദർശിച്ച് വേണ്ടത്ര പരിചരണം നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മുൻ കൃഷി മന്ത്രിയും കർഷകമിത്രം കൂട്ടായ്മ ഭാരവാഹിയുമായ വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ജോഷി കൊള്ളന്നൂർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ വി.എസ്. പ്രതീഷ്, സ്കൂൾ കാർഷിക ക്ലബ് ഭാരവാഹികളായ സമിത, റീജ, സിബി എന്നിവർ സംസാരിച്ചു. TCK VTPLY 1 അന്തിക്കാട് കെ.ജി.എം സ്കൂളിൽ ചെണ്ടുമല്ലി കൃഷി കുട്ടികൾക്ക് തൈകൾ നൽകി മുൻ കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.