സമുദ്രദിനം: നാട്ടിക ബീച്ച് ശുചീകരിച്ചു

തൃപ്രയാർ: ഓഷ്യൻ സൊസൈറ്റി ഓഫ് ഇന്ത്യ, നാട്ടിക ശ്രീനാരായണ കോളജ് സുവോളജി ഡിപ്പാർട്​മെന്‍റ്​ എന്നിവയുടെ നേതൃത്വത്തിൽ കോളജ് എൻ.സി.സി യൂനിറ്റും എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർഥികളും ചേർന്ന് ലോക സമുദ്രദിനത്തിന്റെ ഭാഗമായി നാട്ടിക ബീച്ച് ശുചീകരിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. പി.എസ്. ജയ ഉദ്​ഘാടനം നിർവഹിച്ചു. കോളജ് ഐ.ക്യു.എ.സി കോഓഡിനേറ്റർ ഡോ. കെ.കെ. ശങ്കരൻ, ഓഷ്യൻ സൊസൈറ്റി കൊച്ചി ചാപ്റ്റർ എക്സിക്യൂട്ടിവ് അംഗം ഡോ. കേശവദാസ്, സുവോളജി വിഭാഗം കോഓഡിനേറ്റർ ഡോ. ജെ.ആർ. ജിപ്സ, സുവോളജി വിഭാഗം അധ്യക്ഷ ഡോ. വി.കെ. രമ്യ, ശ്രീനാരായണ കോളജ് ആർ.ഡി.സി കൺവീനർ പ്രസന്നൻ, വാർഡ് മെംബർമാരായ ഇയ്യാനി സുരേഷ്, സി.എസ്. മണികണ്ഠൻ എന്നിവർ പങ്കെടുത്തു. TCK TPR photo 1 സമുദ്രദിനാചരണത്തോടനുബന്ധിച്ച് നാട്ടിക എസ്.എൻ കോളജിലെയും എസ്.എൻ ട്രസ്റ്റ് ഹയർ സെക്കൻഡറി സ്കൂളിലെയും വിദ്യാർഥികൾ നാട്ടിക ബീച്ച് ശുചീകരിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.