തൃശൂർ: റിസർവേഷൻ ആവശ്യമില്ലാത്ത ഷൊർണൂർ-എറണാകുളം മെമു, ഗുരുവായൂർ-പുനലൂർ എക്സ്പ്രസ് എന്നീ തീവണ്ടികൾ ബുധനാഴ്ച മുതൽ പൂർണതോതിൽ സർവിസ് ആരംഭിക്കും.
സാധാരണ മെയിൽ, എക്സ്പ്രസ് തീവണ്ടികളിലെ രണ്ടാം ക്ലാസ് ടിക്കറ്റ് നിരക്കിൽ ഈ വണ്ടികളിൽ യാത്ര ചെയ്യാം. ടിക്കറ്റുകൾ തത്സമയം ബന്ധപ്പെട്ട സ്റ്റേഷനുകളിൽ നിന്നും വാങ്ങാം. പുനലൂർ-ഗുരുവായൂർ തീവണ്ടി പുലർച്ചെ 1.30നും തിരിച്ച് പുനലൂരിലേക്കുള്ളത് രാവിലെ 6.10നും തൃശൂരിലെത്തും. ഷൊർണൂർ-എറണാകുളം മെമു വെളുപ്പിന് 4.15നും തിരിച്ച് ഷൊർണൂരിലേക്കുള്ള മെമു വൈകീട്ട് 7.25നും തൃശൂർ വഴി പോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.